മുംബൈ: ഹരിയാന സ്വദേശി മാനുഷി ചില്ലാറിന് മിസ് ഇന്ത്യ കിരീടം. മുംബൈയിലെ യാഷ് രാജ് സ്റ്റുഡിയോയിൽ നടന്ന മൽസരത്തിൽ 30 പേരിൽനിന്നാണ് മാനുഷിയെ ഫെമിന മിസ് ഇന്ത്യ 2017 ആയി തിരഞ്ഞെടുത്തത്. ജമ്മു കശ്മീരിൽനിന്നുളള സനാ ദുഅ, ബിഹാറിൽനിന്നുളള പ്രിയങ്ക കുമാരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഡൽഹി ഭഗത്ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിനിയാണ് മാനുഷി. മാതാപിതാക്കളും ഡോക്ടർമാരാണ്.

femina miss india, Manushi Chhillar

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 30 പേരാണ് മൽസരത്തിൽ പങ്കെടുത്തത്. അർജുൻ റാംപാൽ, മനീഷ് മൽഹോത്ര, ഇലിയാന ഡിസൂസ, ബിപാഷ ബസു, അഭിഷേക് കപൂർ, മിസ് വേൾഡ് 2016 സ്റ്റിഹാനി ഡെൽ വാലി എന്നിവരായിരുന്നു വിധികർത്താക്കൾ. കരൺ ജോഹറും റിതേഷ് ദേഷ്മുഖുമായിരുന്നു പരിപാടിയുടെ അവതാരകർ.

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, സുശാന്ത് സിങ് രാജ്പുട്, ആലിയ ഭട്ട്, ഗായകൻ സോനു നിഗം തുടങ്ങിയ താരങ്ങളും മൽസരം കാണാനെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook