Latest News
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

മിസ് ഏഷ്യ ഗ്ലോബൽ കിരീടം സെർബിയ സുന്ദരി മിസ് സാറ ഡാമിയോനോവിക്കിന്

മിസ് ഏഷ്യ ഗ്ലോബൽ 2019 മത്സരത്തിൽ ആഗോള മേഖലയിൽ നിന്നുള്ള 24 സുന്ദരികളാണ് മത്സരവേദിയിൽ മാറ്റുരച്ചത്

miss asia global contest, മിസ് ഏഷ്യ ഗ്ലോബൽ മത്സരം, miss asia global winners, മിസ് ഏഷ്യ ഗ്ലോബൽ സുന്ദരി, beauty contest, ie malayalam, ഐഇ മലയാളം

കൊച്ചി: മിസ് ഏഷ്യ ഗ്ലോബൽ സൗന്ദര്യ മത്സരത്തിൽ സെർബിയ സുന്ദരി മിസ് സാറ ഡാമിയോനോവിക്കിന് കിരീടം. വിയറ്റ്നാം സുന്ദരി മിസ് നോവെയ്ൻ തി യെൻ ട്രാങ് മിസ് ഏഷ്യ കിരീടവും കരസ്ഥമാക്കി. ലേസിയോ കിം (കൊറിയ) മിസ് ഏഷ്യ ഗ്ലോബൽ ഫസ്റ്റ് റണ്ണറപ്പും ജെനിഫർ ഓയ്സ്ബോട് (ഫിലിപ്പീൻസ്) മിസ് ഏഷ്യ ഗ്ലോബൽ സെക്കൻഡ് റണ്ണറപ്പുമായി. മിസ് ഏഷ്യ ഗ്ലോബൽ 2019 മത്സരത്തിൽ ആഗോള മേഖലയിൽ നിന്നുള്ള 24 സുന്ദരികളാണ് മത്സരവേദിയിൽ മാറ്റുരച്ചത്.

Gallery: മിസ് ഏഷ്യ ഗ്ലോബൽ ജേതാക്കൾ

സൗന്ദര്യമത്സരരംഗത്തെ പ്രമുഖരായ പെഗാസസ് സംഘടിപ്പിച്ച മിസ്ഏഷ്യ ഗ്ലോബൽ 2019 -ന്റെ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത് മലേഷ്യയിലെ പെനാങ് ടൂറിസം മിനിസ്റ്ററും, ടുറിസം മേഖലയിലെ മറ്റുപ്രതിനിധികളുമാണ്. വേദിയിൽ വച്ച് ഇന്ത്യ അടുത്തവർഷം ആതിഥേയത്വം വഹിക്കുന്ന മിസ് ഏഷ്യ ഗ്ലോബൽ 2020 ന്റെ ബാറ്റൺ മലേഷ്യയ്ക്ക് കൈമാറി. മലേഷ്യയുടെ പെനാങിൽ വച്ചാണ് മിസ് ഏഷ്യ ഗ്ലോബൽ 2020 ന് വേദിയൊരുങ്ങുക.

സബ്ടൈറ്റിൽ വിജയികൾ

മിസ് ബ്യൂട്ടിഫുൾ ഫേസ് – സമീക്ഷ സിങ് (ഇന്ത്യ)

മിസ് ബ്യൂട്ടിഫുൾ സ്കിൻ – ഷിയായി ലിങ് സ്യൂ (തായ്‌വാൻ)

മിസ് ബ്യൂട്ടിഫുൾ ഹെയർ – യാന ക്രംസോവ (ബെലാറസ്)

മിസ് ബ്യൂട്ടിഫുൾ സ്മൈൽ – ലേസിയോ കിം (കൊറിയ)

മിസ് ബ്യൂട്ടിഫുൾ ഐസ് – ഷാൻറാ പോൾ (ബംഗ്ലാദേശ്)

മിസ് കൺജീനിയാലിറ്റി – സിൻഗേയ് ബിദാ (ഭൂട്ടാൻ)

മിസ് പെർഫെക്ട് ടെൻ – എൽഷെമ്മ വാൽഡർ (ഹെയ്തി)

മിസ് ടാലന്റ് – കരോലിൻ അലീനി ഡി മൊറായിസ് ഡാനിയേൽ (ബ്രസീൽ)

മിസ് ക്യാറ്റ് വോക്ക് – ബൊണഡിയോ അഡോറാ ജെയിൻ (ഓസ്ട്രേലിയ)

മിസ് പേഴ്സണാലിറ്റി – ടെൻസിൻ സോംക്കി (ബെൽജിയം)

മിസ് ഫോട്ടോജനിക് – സാറ ഡാമിയോനോവിക് (സെർബിയ)

മിസ് വ്യൂവേഴ്സ് ചോയ്സ് – സാറ ഡാമിയോനോവിക് (സെർബിയ)

മിസ് ഫിറ്റ്നസ്സ് – ഓക്സാന സാംലിയന്യുക്കിന (ഉക്രൈൻ)

ഗോർമറ്റ് ക്വീൻ – അജിറ്റ റയാമാജി (നേപ്പാൾ)

ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂം – ടോങ് ഷാഉഷ് (ചൈന)

മിസ് സോഷ്യൽ മീഡിയ – ഹന്നാ പൈവാൻ (ലാവോസ്)

നാഷണൽ കോസ്റ്റും റൗണ്ട്, ബ്ലാക്ക് കോക്റ്റെയിൽ റൗണ്ട്, വൈറ്റ് ഗൗൺ റൗണ്ട് എന്നീ മൂന്ന് റൗണ്ടുകളാണ് മത്സരത്തിലുണ്ടായത്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Miss asia global 2019 winners

Next Story
രസം കുടിക്കൂ; തടി കുറയ്ക്കൂSouth indian cuisine, benefits of rasam, rasam for cold, flu, rasam weight loss, how to make rasam,how to make rasam recipe, രസം, രസം ഉണ്ടാക്കുന്ന വിധം, രസത്തിന്റെ ഗുണങ്ങൾ, indian express malayalam, എങ്ങനെ തടി കുറയ്ക്കാം, തടി കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express