വിവിധ തരത്തിലുള്ള ക്രീമുകളെക്കുറിച്ചും സൺസ്‌ക്രീനുകളെക്കുറിച്ചും ധാരാളം വിവരങ്ങൾ ലഭ്യമായതിനാൽ ഏതാണ് മികച്ചതെന്ന് തിരഞ്ഞെടുക്കാൻ പലർക്കും കഴിയാറില്ല. ഏത് സൺസ്ക്രീനാണ് മികച്ചത്, മിനറലോ അതോ കെമിക്കല്ലോ അതുമല്ലെങ്കിൽ ഹൈബ്രിഡ് ഫോർമുല ആണോ തിരയേണ്ടത്.
അതിനാൽ, കെമിക്കൽ, ഫിസിക്കൽ സൺസ്‌ക്രീനുകളുടെ ഗുണദോഷങ്ങൾ മനസ്സിലാക്കുന്നത് പരമപ്രധാനമാണെന്ന് ഡെർമറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റും ഹെയർ ട്രാൻസ്‌പ്ലാന്റ് സർജനും ബാംഗ്ലൂരിലെ സ്‌കിനോളജിയുടെ സ്ഥാപകയുമായ സുഷമ യാദവ് പറഞ്ഞു.
കെമിക്കൽ സൺസ്ക്രീൻ
ഇവയിൽ ഓക്സിബെൻസോൺ, ഒക്റ്റിനോക്‌സേറ്റ്, ഒക്‌റ്റിസലേറ്റ്, അവോബെൻസോൺ തുടങ്ങിയ ജൈവ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
ആനുകൂല്യങ്ങൾ
- ഉപയോഗത്തിനുശേഷം സൺസ്‌ക്രീൻ തന്മാത്രകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനാൽ വളരെ കുറിച്ച് സൺസ്ക്രീൻ മാത്രമേ ആവശ്യമായി വരുകയുള്ളൂ.
- ഇവ കനം കുറഞ്ഞതും ചർമ്മത്തിൽ കൂടുതൽ തുല്യമായി പടരുന്നതുമാണ്
- അത് അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുകയും താപമാക്കി മാറ്റുകയും ശരീരത്തിൽ നിന്ന് പുറത്തുവിടുകയും ചെയ്യുന്നു.
പോരായ്മകൾ
- ഇത് പ്രവർത്തിക്കാൻ ഏകദേശം 20 മിനിറ്റ് ആവശ്യമാണ്
- വിശാല സ്പെക്ട്രം യുവിഎ, യുവിബി സംരക്ഷണം നേടുന്നതിനായി ഒന്നിലധികം ചേരുവകൾ സംയോജിപ്പിച്ചതിനാൽ ഇറിറ്റേഷനുള്ള സാധ്യത വർധിക്കുന്നു.
- എല്ലാ ചർമ്മത്തിനും അനുയോജ്യമല്ല
- ഇടയ്ക്കിടെ വീണ്ടും പുരട്ടണം
- എണ്ണമയമുള്ള ചർമ്മത്തിൽ ഉപയോഗിക്കുമ്പോൾ സുഷിരങ്ങൾ അടഞ്ഞേക്കാം
മിനറൽ സൺസ്ക്രീനുകൾ
അവയെ സാധാരണയായി ഫിസിക്കൽ സൺസ്ക്രീൻ എന്നും വിളിക്കുന്നു. സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡയോക്സൈഡ് പോലുള്ള ചേരുവകൾ അടങ്ങിയതാണ് മിനറൽ സൺസ്ക്രീൻ. അവ ചർമ്മത്തിൽ നിന്ന് പ്രകാശകിരണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ബാരിയർ ആയി മാറുന്നതിനാൽ ഫിസിക്കൽ സൺസ്‌ക്രീനുകൾ എന്നും വിളിക്കുന്നു.
ആനുകൂല്യങ്ങൾ
- യുവിഎ, യുവിബി രശ്മികൾക്കെതിരെ സംരക്ഷണം നൽകുന്നു, സ്വാഭാവിക വിശാലമായ സ്പെക്ട്രം
- പുരട്ടിയശേഷം പ്രവർത്തനം ആരംഭിക്കാനായി കാത്തിരിക്കേണ്ട
- ദീർഘനേരം നിലനിൽക്കുന്നു.
- സെൻസിറ്റീവ് ചർമ്മത്തിൽ നന്നായി പ്രവർത്തിക്കുന്നു. സുഷിരങ്ങൾ അടയാനുള്ള സാധ്യത കുറവാണ്
പോരായ്മകൾ
- എളുപ്പത്തിൽ മാഞ്ഞുപോകുന്നു. അതിനാൽ, ഇടയ്ക്കിടെ പുരട്ടണം
- ചർമ്മത്തിൽ ഒരു വെളുത്ത കാസ്റ്റ് അവശേഷിപ്പിച്ചേക്കാം.
“മിനറൽ, കെമിക്കൽ സൺസ്‌ക്രീനുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം അവ ചർമ്മത്തിൽ പ്രവർത്തിക്കുന്ന രീതിയിലാണ്. കെമിക്കൽ സൺസ്‌ക്രീനുകൾ ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നു, അതേസമയം ഫിസിക്കൽ സൺസ്‌ക്രീനുകൾ ചർമ്മത്തിൽ ഒരു കവചം പോലെ പ്രവർത്തിക്കുന്നു. സെൻസിറ്റീവ് അല്ലെങ്കിൽ മുഖക്കുരു സാധ്യതയുള്ള ചർമ്മമുള്ളവർക്ക് മിനറൽ സൺസ്‌ക്രീനുകൾ കൂടുതൽ അനുയോജ്യമാണ്. എന്നാൽ ഫോർമുലേഷനുകൾ കട്ടിയുള്ളതിനാൽ ചർമ്മത്തിൽ വെളുത്ത കാസ്റ്റ് അവശേഷിപ്പിക്കാനും സാധ്യതയുണ്ട്,” സുഷമ പറഞ്ഞു.
നിങ്ങൾ ഏത് സൺസ്‌ക്രീൻ ഉപയോഗിച്ചാലും, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാൻ അത് സഹായിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ആവശ്യമെങ്കിൽ ഡെർമറ്റോളജിസ്റ്റുമായി ചർച്ച ചെയ്യുക.