/indian-express-malayalam/media/media_files/uploads/2023/06/face-cleansing.jpg)
ക്ലെൻസിങ് ചർമ്മസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. Source:Karolina Grabowska|Pexels
നമ്മുടെ മാനസികാരോഗ്യം ചർമ്മത്തിന്റെ ആരോഗ്യവുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് നമ്മിൽ പലർക്കും അറിയില്ല. മുഖക്കുരു, റോസേഷ്യ, സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമ്മരോഗങ്ങൾ വിഷാദം, ഉത്കണ്ഠ, മോശം ജീവിത നിലവാരം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് സൈക്കോഡെർമറ്റോളജി എന്ന് പറയുന്നു
അപ്പോൾ, അത് എന്താണ്? അടിസ്ഥാനപരമായി, "മനഃശാസ്ത്രപരമായ സമ്മർദ്ദവും വൈകല്യങ്ങളും ചർമ്മപ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്ന് അറിയപ്പെടുന്നതിനാൽ ഇത് സൈക്യാട്രിയും ഡെർമറ്റോളജിയുടെയും തമ്മിലുള്ള ബന്ധമാണ്," എസ്തറ്റിക് ക്ലിനിക്കുകളിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്മെറ്റിക് ഡെർമറ്റോളജിസ്റ്റും ഡെർമറ്റോ-സർജനുമായ ഡോ.റിങ്കി കപൂർ വിശദീകരിച്ചു.
മനസ്സും ചർമ്മവും തമ്മിലുള്ള ബന്ധം ഡീകോഡ് ചെയ്യാൻ സൈക്കോഡെർമറ്റോളജി സഹായിക്കുന്നു. മനസ്സും ചർമ്മവും തമ്മിലുള്ള പാരസ്പര്യത്തെയാണ് ഇത് അർത്ഥമാക്കുന്നത്. "ചില ചർമ്മ വൈകല്യങ്ങൾ മനസ്സുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വിലയിരുത്തൽ ഇതിൽ ഉൾപ്പെടുന്നു," ഡോ. റിങ്കി വിശദീകരിക്കുന്നു.
വ്യക്തിപരവും തൊഴിൽപരവുമായ കാരണങ്ങളാൽ കടുത്ത സമ്മർദ്ദത്തിലായിരിക്കുമ്പോഴാണ് ഇത്തരം ചില ചർമ്മ അവസ്ഥകൾ ഉണ്ടാകുന്നതെന്ന് വിദഗ്ധ പറയുന്നു.
സൈക്കോഡെർമറ്റോളജി, ഒരു പുതിയ ഗവേഷണ മേഖലയല്ല. എന്നിട്ടും എന്തുകൊണ്ടാണ് അത് ഇപ്പോൾ പ്രാധാന്യം നേടുന്നത്? തിരക്കേറിയ ഷെഡ്യൂളുകളോ വ്യക്തിപരവും തൊഴിൽപരവുമായ ബുദ്ധിമുട്ടുകൾ മൂലമോ ഭൂരിഭാഗം ആളുകളും സമ്മർദത്തിലായതാണ് ഇതിന് കാരണമെന്ന് ഡോ. റിങ്കി കപൂർ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ധാരാളം ചർമ്മ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി പറയപ്പെടുന്നു.
ത്വക്ക് രോഗങ്ങളുടെ ആവർത്തനങ്ങളെ ചികിത്സിക്കുന്നതിനും തടയുന്നതിനും രോഗിയുടെ ആരോഗ്യകരമായ ചികിത്സയ്ക്കായി ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇത്തരം മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കൗൺസിലിങ്, ജീവിതശൈലി മാറ്റങ്ങൾ, പെരുമാറ്റ രീതികൾ എന്നിവ അടിസ്ഥാനപരമായി ഉൾപ്പെടുന്നതിനാൽ ഇതിന് പാർശ്വഫലങ്ങളൊന്നുമില്ല.
സ്ട്രെസ്, ജീവിതശൈലി സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ലളിതമായ മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ ചർമ്മ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, അത് ഒരു ഡെർമറ്റോളജിസ്റ്റിന് വിലയിരുത്താനും നിയന്ത്രിക്കാനും കഴിയും. എന്നാൽ മറ്റു ചില പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു മനഃശാസ്ത്രപരമായ ഇടപെടൽ ആവശ്യമാണ്.
തികച്ചും സാധാരണമാണെങ്കിലും തങ്ങൾക്ക് അസാധാരണമായ രൂപമുണ്ടെന്ന് രോഗിക്ക് തോന്നുന്ന ബോഡി ഡിസ്മോർഫിയ പോലുള്ള പ്രശ്നങ്ങൾ, അല്ലെങ്കിൽ സമ്മർദ്ദം ഒഴിവാക്കാൻ തലയോട്ടിയിൽ നിന്ന് രോമങ്ങൾ വലിച്ചെടുക്കുന്ന ട്രൈക്കോട്ടില്ലോമാനിയ) അല്ലെങ്കിൽ കഠിനമായ സോറിയാസിസ് പോലുള്ള രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവ ഒരു മാനസികാരോഗ്യ വിദഗ്ദ്ധൻ വിലയിരുത്തേണ്ടതുണ്ട്. ചിലപ്പോൾ ഡെർമറ്റോളജിസ്റ്റുകൾ പ്രശ്നത്തിന്റെ മൂലകാരണം നിർണ്ണയിക്കാനോ പരിഹരിക്കാനോ കഴിയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.