ചർമ്മം തിളങ്ങാനും ആരോഗ്യകരമായി നിലനിർത്താനും നിരവധി ചേരുവകൾ മുഖത്ത് പ്രയോഗിക്കുന്നവരുണ്ട്. തിളക്കമുള്ള ചർമ്മത്തിനായി പ്രകൃതിദത്ത ചേരുവകൾ മുതൽ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾവരെ ആളുകൾ പരീക്ഷിക്കുന്നു. പിന്നീട്, പ്രകൃതിദത്തമായ ചില ചേരുവകളിലേക്ക് പലരും മടങ്ങി എത്തുന്നു.
മുഖസംരക്ഷണത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണ് പാൽ. പാലിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും ചർമ്മത്തെ ആരോഗ്യകരവും ഈർപ്പവും നിലനിർത്താൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിലും ശരീര സംരക്ഷണ ഉൽപ്പന്നങ്ങളിലും പാൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
പാലും മുൾട്ടാനി മിട്ടിയും ഉപയോഗിച്ചുള്ള ഫെയ്സ്പാക്കിലൂടെ തിളക്കമുള്ള ചർമ്മം സ്വന്തമാക്കാവുന്നതാണ്. പാൽ ഉപയോഗിച്ചുള്ള ഫെയ്സ്പാക്ക് ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകും. വൈറ്റമിൻ ബി, കാൽസ്യം, ആൽഫ ഹൈഡ്രോക്സി ആസിഡുകൾ, ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പാൽ. മുഖത്തെ കറുത്ത പാടുകൾ മായ്‌ക്കാനും ടാനിങ്, മുഖക്കുരു എന്നിവ നീക്കാനും ചുളിവുകൾ, ചർമ്മത്തിലെ കേടുപാടുകൾ, നേർത്ത വരകൾ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
തയ്യാറാക്കുന്ന വിധം
- രണ്ടു ടേബിൾസ്പൂൺ പാൽ മുൾട്ടാനി മിട്ടിയിൽ ചേർത്ത് യോജിപ്പിക്കുക
- മുഖത്ത് മുഴുവൻ പുരട്ടുക. രണ്ടു മിനിറ്റ് മസാജ് ചെയ്തശേഷം 15-20 മിനിറ്റ് വയ്ക്കുക
- അതിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക