ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിൽ വസ്ത്രധാരണം കൊണ്ട് ഞെട്ടിച്ച് പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.

Read: മെറ്റ് ഗാലയിൽ പ്രണയാതുരരായി പ്രിയങ്ക ചോപ്രയും നിക് ജൊനാസും

View this post on Instagram

Met 2019

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

#Priyanka_Chopra #PriyankaChopra #Met2019 #NewYork

A post shared by San Germany (@san_germany) on

View this post on Instagram

A match made in #MetGala Heaven… @priyankachopra & @nickjonas looks Absolutely Stunning at the Red Carpet of Met Gala 2019. Just Last Year, they both met at #MetGala2018 & the Journey of their Love Story begins… Swipe to see their more pics.. Follow @TheFabApp for more updates.. . . . . . #priyankachopra #priyankaandnick #metgala2019 #nickyanka #nickjonas #metgala #redcarpet #redcarpetfashion #fashiondiaries #outfitoftheday #fashiondesigner #styleinspo #fashioninspo #fashionistas #fashionable #couplegoals #couplesgoals #relationshipquotes #fashionmakeup #relationshipgoals #celebstyle #celebfashion #classichollywood #bollywoodactress #bollywoodnews #fashiongram #TheFabApp #FabOccasions #FabLifestyle

A post shared by Fab Occasions ™ (The Fab App) (@thefabapp) on

പ്രിയങ്കയെ കൂടാതെ ദീപിക പദുക്കോണും റെഡ് കാർപെറ്റിലെത്തിയിരുന്നു. പിങ്ക് നിറത്തിലുളള ഗൗൺ അണിഞ്ഞാണ് ദീപിക എത്തിയത്. ബാർബി ഡോളിനെ ഓർമിപ്പിക്കുന്നതായിരുന്നു ദീപികയുടെ വേഷം. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഷലീന നതാനിയായിരുന്നു ദീപികയുടെ ലുക്കിനു പിന്നിൽ.

കഴിഞ്ഞ വർഷം റാൽഫ് ലോറന്റെ വെൽവറ്റ് ഗൗൺ അണിഞ്ഞാണ് പ്രിയങ്ക റെഡ് കാർപെറ്റ് വേദിയിലെത്തിയത്. പ്രഭാല്‍ ഗൗരംഗിന്റെ ചുവപ്പ് ഗൗണാണ് ദീപിക അണിഞ്ഞത്. വസ്ത്രധാരണത്തിലൂടെ പ്രിയങ്ക കൈയ്യടി നേടിയപ്പോൾ ദീപികയ്ക്ക് ആരാധകരിൽനിന്നും വിമർശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

View this post on Instagram

Met 2018

A post shared by Priyanka Chopra Jonas (@priyankachopra) on

Deepika Padukone, met gala 2018, ie malayalam

കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക് ജൊനാസും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനുശേഷം ഇരുവരും ഒരുമിച്ച് പല വേദികളിലും എത്തി. ഇതിനുപിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പരക്കുകയും ഇരുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു പ്രിയങ്ക-നിക് വിവാഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook