ലോകത്തിലെ ഫാഷൻ പ്രേമികളുടെ ഇഷ്ട ഉത്സവമാണ് മെറ്റ് ഗാല. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ് എല്ലാ വർഷവും മെറ്റ് ഗാല സംഘടിപ്പിക്കാറുളളത്. ഇത്തവണ മേയ് 6 നായിരുന്നു ഫാഷൻ ഉത്സവം നടന്നത്. ‘ഹെവൻലി ബോഡീസ്: ഫാഷൻ ആൻഡ് ദില കാതലിക് ഇമേജിനേഷൻ’ ആയിരുന്നു ഇത്തവണത്തെ മെറ്റ് ഗാലയുടെ തീം.

View this post on Instagram

Met 2019

A post shared by Priyanka Chopra Jonas (@priyankachopra) on

View this post on Instagram

@jourdandunn at #MetGala 2019

A post shared by Fashion’s Biggest Night (@metgala2019_) on

View this post on Instagram

#MetGala 2019

A post shared by Fashion’s Biggest Night (@metgala2019_) on

മെറ്റ് ഗാലയിലെ റെഡ് കാർപെറ്റ് വേദിയാണ് ഏറ്റവും ആകർഷണം. ഹോളിവുഡ് താരങ്ങളും അമേരിക്കൻ പോപ് താരങ്ങളും ഇന്ത്യയിൽനിന്നും ബോളിവുഡ് താരങ്ങളും റെഡ് കാർപെറ്റിൽ എത്താറുണ്ട്. സെലിബ്രിറ്റികൾ ഓരോ വർഷവും വളരെ വ്യത്യസ്തമായ ലുക്കിലാണ് റെഡ് കാർപെറ്റ് വേദിയിലെത്താറുളളത്. പ്രശസ്ത പോപ് ഗായികമാരായ ലേഡി ഗാഗ, റിഹാന, ടെന്നിസ് താരം സെറീന വില്യംസ്, ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവരൊക്കെ ഇത്തവണയും റെഡ് കാർപെറ്റിലെത്തി.

View this post on Instagram

@katyperry at tonight’s #MetGala 2019

A post shared by Fashion’s Biggest Night (@metgala2019_) on

View this post on Instagram

#CardiB #MetGala 2019

A post shared by Fashion’s Biggest Night (@metgala2019_) on

ഭർത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക ഇത്തവണ മെറ്റ് ഗാലയുടെ റെഡ് കാർപെറ്റ് വേദിയിൽ എത്തിയത്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook