Merry Christmas 2020 and Happy New Year 2021 Advance Wishes Images, Status, Quotes, Messages, Photos, Pics: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം വിളിച്ചോതി ഒരു ക്രിസ്‌മസ് കൂടി എത്തിയിരിക്കുന്നു. നക്ഷത്രങ്ങളും ക്രിസ്മസ് ട്രീകളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദിനമാണ് ക്രിസ്‌മസ്.
ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
ജാതിമത ചിന്തകള്‍ക്കപ്പുറം ലോകജനത ഒന്നായി ക്രിസ്മസ് ആഘോഷിക്കുന്നു. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിലാണ് ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്. പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തൂക്കി ആഘോരാവിനെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ക്രിസ്‌മസ് ആശംസകള്‍ നേരാം.
Happy Christmas Day 2019: Merry Christmas Wishes Images, Quotes, SMS, Messages, Status and Photos for Whatsapp and Facebook







Read more: എന്താണ് ‘ക്രിസ്മസ് നക്ഷത്രം’ എന്ന വ്യാഴം-ശനി ‘മഹാ സംയോജനം’?