Latest News

ചർമ്മം തിളങ്ങാൻ പുരുഷന്മാർക്കായി ചില സിംപിൾ ടിപ്‌സുകൾ

ചർമ്മം അനുസരിച്ച് എല്ലായ്പ്പോഴും ശരിയായ സ്കിൻ‌കെയർ ഉൽപ്പന്നം തിരഞ്ഞെടുക്കണം

skin, beauty, ie malayalam

ഷേവിങ്ങിനുശേഷമുളള ഇറിറ്റേഷൻ, തിണർപ്പ്, കറുത്ത പാടുകൾ, മുഖക്കുരു തുടങ്ങിയവയാണ് പുരുഷന്മാർ സാധാരണ അനുഭവിക്കുന്ന ചർമ്മ പ്രശ്നങ്ങൾ. അതിനാൽ, ചർമ്മം വരണ്ടതോ, എണ്ണമയമുള്ളതോ ആണോയെന്നും അതിന് അനുയോജ്യമായ ഉൽ‌പ്പന്നങ്ങളെക്കുറിച്ചും പുരുഷന്മാർ അറിഞ്ഞിരിക്കണം.

ചർമ്മത്തിന്റെ തരം അനുസരിച്ച് എല്ലായ്പ്പോഴും ശരിയായ സ്കിൻ‌കെയർ ഉൽപ്പന്നം തിരഞ്ഞെടുക്കണം. തിളക്കമുളളതും ആരോഗ്യകരവുമായ ചർമ്മത്തിന് ഫലപ്രദമായ ഫലങ്ങൾ നേടാൻ ഇത് സഹായിക്കുന്നുവെന്ന് ഡെർമറ്റോളജിസ്റ്റും ആസ്തെറ്റിക് ഫിസീഷ്യനുമായ അജയ് റാണ പറഞ്ഞു. പുരുഷന്മാർക്ക് തിളക്കമുളള ചർമ്മം ലഭിക്കാനായി ചില ടിപ്സുകളും അദ്ദേഹം പങ്കുവച്ചു.

Read More: മൃദുലവും തിളക്കമുള്ളതുമായ ചർമ്മം വേണോ? മൂന്നു ചേരുവകൾ അടങ്ങിയ ഈ പാനീയം കുടിക്കൂ

  • ദിവസത്തിൽ രണ്ടുതവണ മുഖം വൃത്തിയാക്കുക. ചർമ്മത്തിൽ അടങ്ങിയിരിക്കുന്ന എല്ലാത്തരം മാലിന്യങ്ങളും, ഡെഡ് സ്കിൻ സെല്ലുകളും, ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന അധിക എണ്ണകളും ഒഴിവാക്കാൻ ഇത് സഹായിക്കും. ഇത് ചർമ്മത്തെ പുതിയതും തിളക്കമുളളതുമാക്കും.
  • എക്സ്ഫോളിയേറ്റിങ് പ്രധാനമാണ്. പുരുഷൻ‌മാർ‌ ആഴ്ചയിൽ‌ രണ്ടോ മൂന്നോ തവണയെങ്കിലും ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഡെഡ് സ്കിൻ സെല്ലുകൾ നീക്കംചെയ്യാനും അതിലൂടെ ചർമ്മത്തിന് മിനുസവും തിളക്കവും നൽകാൻ ഇത് സഹായിക്കും. കഠിനമായ സ്‌ക്രബുകളോ ബ്രഷുകളോ ഉപയോഗിച്ച് എക്സ്ഫോളിയേറ്റ് ചെയ്യരുത്, കാരണം ഇത് ചൊറിച്ചിലും ഇറിറ്റേഷനും ഉണ്ടാക്കും.
  • സൂര്യപ്രകാശം അമിതമായി കൊള്ളുന്നത് ചർമ്മത്തിന് ദോഷകരമാണ്. അതിനാൽ, സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. പുറത്തു പോകുമ്പോൾ എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കുക. വാർധക്യത്തിന്റെ ലക്ഷണങ്ങളായ കറുത്ത പാടുകൾ ഇത് കുറയ്ക്കുന്നു.
  • ചർമ്മ സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കുക. വിറ്റാമിൻ സി അല്ലെങ്കിൽ ആന്റിഓക്‌സിഡന്റ് ഉൽപ്പന്നങ്ങൾ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.
  • ശരിയായ ഭക്ഷണക്രമം പിന്തുടരുക. രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തുന്ന ഭക്ഷണങ്ങൾ കഴിക്കുക. ഉയർന്ന അളവിലുള്ള രക്തത്തിലെ പഞ്ചസാര കൂടുതൽ ഇൻസുലിൻ പുറപ്പെടുവിക്കാൻ പ്രേരിപ്പിക്കുകയും അതിലൂടെ എണ്ണ ഗ്രന്ഥികൾ കൂടുതൽ എണ്ണ പുറപ്പെടുവിക്കുകയും മുഖക്കുരു സാധ്യത വർധിപ്പിക്കുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃത ഭക്ഷണം കഴിക്കുക.
  • പുരുഷന്മാരുടെ ചർമ്മസംരക്ഷണ ദിനചര്യയിലെ വളരെ പ്രധാനപ്പെട്ട ഘട്ടമാണ് മോയ്സ്ച്യുറൈസിങ്. ക്ലെൻസിങ്ങും ഷേവിങ്ങും ചർമ്മം വരണ്ടുപോകാൻ കാരണമാകും, അതിനാൽ ആരോഗ്യമുള്ളതും നല്ലതുമായ ചർമ്മം നിലനിർത്താൻ മോയ്സ്ച്യുറൈസിങ് പ്രധാനമാണ്. ഡ്രൈനെസ് സെബത്തിന്റെ അമിത ഉൽപാദനത്തിന് കാരണമാവുകയും ഈർപ്പം കുറയുകയും അത് ബ്രേക്ക്‌ഔട്ട്സിന് കാരണമാവുകയും ചെയ്യും.
  • ഒന്നിടവിട്ട ദിവസങ്ങളിൽ ചർമ്മത്തിൽ സ്ക്രബ് ചെയ്യുക. ഇത് സുഷിരങ്ങൾ അൺലോക്ക് ചെയ്യാൻ സഹായിക്കുകയും ചർമ്മത്തിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള അഴുക്കുകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ്ഹെഡ്സ് നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.
  • ചർമ്മത്തിൽ ജലാംശം നിലനിർത്തുക. കൂടുതൽ വെള്ളം കുടിക്കുന്നത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു, ഇത് ചർമ്മത്തിന്റെ ഇലാസ്തികത വർധിപ്പിക്കുന്നു. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകുകയും ചെയ്യുന്നു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Men say hello to clear skin with these tips529817

Next Story
സ്മാർട്ഫോൺ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നതെങ്ങനെ?smartphone, phone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com