scorecardresearch
Latest News

മൈലാഞ്ചി പറയും ഒരു പ്രണയകഥ

ഒരു സുന്ദര പ്രണയ കഥ പറഞ്ഞ മൈലാഞ്ചി ഡിസൈനാണ് ശ്രദ്ധ നേടുന്നത്.

മൈലാഞ്ചി പറയും ഒരു പ്രണയകഥ

വിശിഷ്ട ദിവസങ്ങളില്‍ കൈകാലുകളില്‍ മെഹന്ദി അഥവ മൈലാഞ്ചിയിടുക എന്നത് കാലങ്ങളായി പിന്തുടരുന്ന ഒരു കാര്യമാണ്. പണ്ടു മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ് മൈലാഞ്ചി കല്ല്യാണ സമയങ്ങളിലിട്ടിരുന്നത്. എന്നാല്‍ ഇന്നു അങ്ങനെയല്ല ജാതിഭേദമില്ലാതെ എല്ലാവരും വിശേഷ ദിവസങ്ങളില്‍ മെഹന്ദി അണിയുന്നു. മാത്രമല്ല മൈലാഞ്ചിയിടുന്നതിനു മാത്രമായി ‘മേഹന്ദി’ എന്ന ചടങ്ങും പലരും വിവാഹത്തോടനുബന്ധിച്ചു നടത്തിവരുന്നു. അതിനു വേണ്ടി മാത്രമായി പ്രത്യേക വസ്ത്രങ്ങളും മറ്റു ഡിസൈന്‍ ചെയ്യുന്നവര്‍വരെയുണ്ട്.

മേഹന്ദി എന്ന ചടങ്ങിന്റെ ഖ്യാതി വര്‍ധിച്ചപ്പോള്‍ മെഹന്ദി ആര്‍ട്ടിസ്റ്റുകളുടെ എണ്ണവും കൂടി. ഒരു നല്ല വിഭാഗം ആളുകള്‍ ഇതൊരു വരുമാന മാര്‍ഗ്ഗമായി കണ്ടുവരുന്നു. പരമ്പരാഗത മെഹന്ദി ഡിസൈനുകളില്‍ നിന്നു മാറി വ്യത്യസ്ത പരീക്ഷണങ്ങള്‍ അവര്‍ ഈ കലയിലേയ്ക്കു കൊണ്ടു വന്നു. അറബിക്ക്, ഇന്ത്യന്‍, വെസ്റ്റേണ്‍ അങ്ങനെ വിവിധ തരം മെഹന്ദി ഡിസൈനുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഒരു സുന്ദര പ്രണയ കഥ പറഞ്ഞ മൈലാഞ്ചി ഡിസൈനാണ്.

സത്യ മെഹന്ദി ആര്‍ട്‌സാണ് ഈ വേറിട്ട ഡിസൈന്‍ തങ്ങളുടെ കസ്റ്റമറിനായി ചെയ്തു നല്‍കിയത്. വധുവും വരനും ആദ്യം കണ്ട ദിവസം, ആദ്യ കോഫി ഡെയ്റ്റ്, പ്രണയം തുറന്നു പറഞ്ഞ ദിവസം, മോതിരം മാറിയ ദിവസം അങ്ങനെ ഒരു പ്രണയ കഥ തന്നെ ഡിസൈനിലൂടെ സത്യ മെഹന്ദി ആര്‍ട്‌സിനു പറയാന്‍ സാധിച്ചു. ഇത്തരത്തിലുളള വ്യത്യസ്തമായ ഡിസൈനുകള്‍ കസ്റ്റമേഴ്‌സിന്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്തു കെടുക്കുന്ന അനവധി മെഹന്ദി ആര്‍ട്ടിസ്റ്റികള്‍ നമുക്ക് ചുറ്റുമുണ്ട്. ഡിസൈനും, കൈകാലുകളില്‍ എത്രത്തോളം മെഹന്ദി വെണം എന്നതിനെയും ആശ്രയിച്ചാണ് വില നിര്‍ണയിക്കുന്നത്. 1000-1500 രൂപ മുതലുളള ഡിസൈനുകളാണ് നിലവില്‍ ചെയ്തു നല്‍കുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Mehendi design for bride love story goes viral

Best of Express