റോയൽ ദമ്പതികളായ ഹാരി രാജകുമാരനും മേഗൻ മാർക്കിളും ആദ്യമായി തങ്ങളുടെ കുഞ്ഞു രാജകുമാരനുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി. വിൻഡ്സർ കാസ്റ്റിലിനു മുന്നിൽ അണിനിരന്ന ക്യാമറകൾക്കു മുന്നിലാണ് ഇരുവരും രണ്ടു ദിവസം മാത്രം പ്രായമുളള കുഞ്ഞുമായി എത്തിയത്. കുഞ്ഞിന്റെ പേര് ഇരുവരും ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Read: പ്രിൻസ് ഹാരിയുടേയും മേഗൻ മാർക്കിളിന്റേയും കുഞ്ഞ് രാജകുമാരൻ എത്തി

വൈറ്റ് ബ്ലാങ്കറ്റിനുളളിൽ സുഖമായി ഉറങ്ങുകയായിരുന്നു ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ എട്ടാമത്തെ പേരക്കുട്ടി. ഹാരിയാണ് കുഞ്ഞിനെ കൈയ്യിലെടുത്തത്. തൊട്ടടുത്തായി മേഗനും ഉണ്ടായിരുന്നു. അമ്മയായെന്നത് സ്വപ്നം പോലെ തോന്നുന്നുവെന്നായിരുന്നു മേഗൻ പറഞ്ഞത്. മകൻ ആരെപ്പോലെയാണെന്ന ചോദ്യത്തിന് അതിന് ഇനിയും സമയം വേണ്ടിവരുമെന്നായിരുന്നു ഹാരിയുടെ മറുപടി. ഓരോ ദിവസം കഴിയുന്തോറും അവന്റെ ലുക്ക് മാറുന്നുണ്ടെന്നും ഹാരി പറഞ്ഞു.

meghan markle, മേഗൻ മാർക്കിൾ, prince harry, ഹാരി രാജകുമാരൻ, ie malayalam, ഐഇ മലയാളം

meghan markle, മേഗൻ മാർക്കിൾ, prince harry, ഹാരി രാജകുമാരൻ, ie malayalam, ഐഇ മലയാളം

meghan markle, മേഗൻ മാർക്കിൾ, prince harry, ഹാരി രാജകുമാരൻ, ie malayalam, ഐഇ മലയാളം

View this post on Instagram

#babysussex

A post shared by Parisa (@chicblanc) on

ചാള്‍സ്-ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. മേഗന്‍ കുഞ്ഞിന് ജന്മം കൊടുക്കുമ്പോള്‍ തൊട്ടടുത്ത് ഹാരിയും ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഹാരിയാണ് ലോകത്തെ അറിയിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ലോകത്തിന് കാണിച്ചു തരുമെന്നും ഹാരി പറഞ്ഞിരുന്നു. ഹാരിക്കും മേഗനും ഒരു കൊച്ചു രാജകുമാരന്‍ പിറന്നതായാണ് കൊട്ടാരം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്.

33 കാരനായ ഹാരിയും 36 കാരിയായ മേഗനും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഹാരിയുടേയും കാമുകിയായ മേഗന്‍ മര്‍ക്കിളിന്റേയും വിവാഹം. 2016ലാണ് ഇരുവരും പ്രണയത്തിലായത്. രഹസ്യമായിട്ടായിരുന്നു വിവാഹനിശ്ചയം. വിവാഹ വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

നടിയും മോഡലുമായ മാര്‍ക്കിളിന്റെ രണ്ടാം വിവാഹമാണിത്. 2013ലാണ് ഇവര്‍ ട്രെവര്‍ എഞ്ചല്‍സണില്‍നിന്ന് വിവാഹമോചനം നേടിയത്. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി നേരത്തെ അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയാണ് മാര്‍ക്കിള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook