ബക്കിങ്ഹാം കൊട്ടാരം ആനന്ദാഘോഷത്തിലാണ്. ചാള്‍സ്-ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരനും യുഎസ് ചലച്ചിത്ര താരവും കാമുകിയും ഭാര്യയുമായ മേഗന്‍ മാര്‍ക്കിളിനും കുഞ്ഞു പിിറന്നു.

ഇരുവര്‍ക്കും ഒരു കൊച്ചു രാജകുമാരന്‍ പിറന്നതായാണ് കൊട്ടാരം പുറപ്പെടുവിച്ച പത്ര കുറിപ്പില്‍ വ്യക്തമാക്കുന്നത്. മേഗന്‍ കുഞ്ഞിന് ജന്മം കൊടുക്കുമ്പോള്‍ തൊട്ടടുത്ത് ഹാരിയും ഉണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഹാരി ലോകത്തെ അറിയിച്ചു.

കുഞ്ഞിന്റെ ഭാരം 3.2 കിലോ ഗ്രാം ആണ്. രാജ്ഞിയുടെ എട്ടാമത്തെ പൗത്രനാണ് പ്രിന്‍സ് ഹാരിക്കും മേഗന്‍ മാര്‍ക്കിളിനും ജനിച്ച കൊച്ചു രാജകുമാരന്‍. രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ലോകത്തിന് കാണിച്ചു തരുമെന്ന് ഹാരി പറഞ്ഞു.

Read More: ലോകം ചുറ്റിക്കറങ്ങി മേഗനും ഹാരിയും; ചിത്രങ്ങള്‍

താന്‍ മേഗനെ കുറിച്ച് അഭിമാനിക്കുന്നുവെന്നും ഹാരി പറഞ്ഞു. ആദ്യമായാണ് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്‍കുന്നത് കാണുന്നതെന്നും അത് ചിന്തിക്കാവുന്നതിന് അപ്പുറം ഉള്ള കാര്യമാണെന്നും ഹാരി പറഞ്ഞു.

View this post on Instagram

– Here are some nice pictures of Meghan and Harry in March, visiting the House of New Zealand in London. In addition, today, Harry has participated in a roundtable bringing together the leading mental health organizations in the UK. This is a campaign launched by the Royal Foundation two years ago. Important announcement! Harry and Meghan now have their own Instagram account! I invite you to follow the official account: @sussexroyal – Voici quelques belles photos de Meghan et Harry au mois de Mars, en visite à la Maison de la Nouvelle-Zélande à Londres. De plus, aujourd’hui, Harry a participé à une table ronde réunissant les principales organisations de santé mentale du Royaume-Uni. C’est une campagne lancée par la Fondation Royale il y a deux ans. Annonce importante! Harry et Meghan ont maintenant leur propre compte Instagram! Je vous invite à allez suivre le compte officiel : @sussexroyal

A post shared by Prince Harry & Meghan Markle (@harry_meghan_sussex) on

33 കാരനായ ഹാരിയും 36 കാരിയായ മേഗനും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഹാരിയുടേയും കാമുകിയായ മേഗന്‍ മര്‍ക്കിളിന്റേയും വിവാഹം. 2016ലാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം അവസാനം രഹസ്യമായി വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

Read More: ബ്രിട്ടീഷ് രാജകുമാരന് അമേരിക്കൻ വധു; ഹാരി-മേഗന്‍ രാജകീയ വിവാഹം ഇന്ന്

നടിയും മോഡലുമായ മാര്‍ക്കിളിന്റെ രണ്ടാംവിവാഹമാണിത്. 2013ലാണ് ഇവര്‍ ട്രെവര്‍ എഞ്ചല്‍സണില്‍നിന്ന് വിവാഹമോചനം നേടിയത്. പൂര്‍ണമായും മതാചാരപ്രകാരമുള്ള ചടങ്ങുകളാകില്ലെന്നാണ് സൂചന. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി നേരത്തെ അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ പ്രശസ്തയാണ് മാര്‍ക്കിള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook