/indian-express-malayalam/media/media_files/YtfvXfc1UsigfhM2HQ6C.jpg)
എക്സ്പ്രസ് ഫൊട്ടോ
സ്വന്തം അമ്മയുടെ രോഗാാവസ്ഥയിൽ നിസ്സഹായനായി നിൽക്കേണ്ടി വന്ന പിതാവിന്റെ അവസ്ഥ പ്രഭ്ദീപ് സിംഗെന്ന ചെറുപ്പക്കാരന്റെ ജീതം അടിമുടി മാറ്റിമറിച്ച കഥയാണിത്. 2014 ൽ തന്റെ അമ്മയ്ക്ക് അസുഖം കലശലായപ്പോൾ ഒരു ആംബുലൻസിന്റെ സേവനത്തിനായി പ്രഭ്ദീപിന്റെ പിതാവിന് ഓടേണ്ടി വന്നത് ഒരു മണിക്കൂറോളമാണ്. അന്ന് വിദേശത്തായിരുന്ന പ്രഭ്ദീപിന്റെ മനസ്സിലുദിച്ച ആശയമായിരുന്നു ഇന്ത്യയിൽ ഒരു ടെക് അധിഷ്ഠിത ആംബുലൻസ് സേവനം സ്ഥാപിക്കുക എന്നത്.
ഹൈദരാബാദിലെ ഒരു ചെറിയ വീട്ടിൽ നിന്നും 10 മില്യൺ പൗണ്ടിന്റെ വരുമാനം സൃഷ്ടിക്കുന്ന സ്ഥാപനമായി പ്രഭ്ദീപ് സിംഗിന്റെ ആശയം വളർന്ന കാഴ്ച്ചായാണ് പിന്നീട് കണ്ടത്. രോഗികളെ കൃത്യസമയതത്ത് രക്ഷിച്ചതിന്റെ വിജയം കൂടിയായിരുന്നു ആ വളർച്ച.
മൊഹാലിയിൽ താമസക്കാരനായ പ്രഭ്ദീപ് സിംഗിന്റെ മനസ്സിൽ ഒരു പ്രശ്നം പരിഹരിക്കാനായി തോന്നിയ ആശയമാണ് പിന്നീട് വലിയ വിജയമായ ഒരു സംരഭത്തിലേക്ക് എത്തിയത്. പ്രഭ്ദീപിന്റെ കുടുംബത്തിലെ ആദ്യ ബിസിനസുകാരനാണ് അദ്ദേഹം. പ്രഭ്ദീപിന്റെ പിതാവ് മൊഹാലിയിലെ നൈപ്പറിൽ നിന്ന് പ്രൊഫസറായി വിരമിച്ച വ്യക്തിയും അമ്മ വീട്ടമ്മയുമായിരുന്നു.
ബ്രസീലിലെ ഗ്ലെൻമാർക്കിൽ ജോലി ചെയ്യുന്ന സമയത്താണ് റെഡ്. ഹെൽത്ത് എന്ന ആശയം പ്രഭ്ദീപിന്റെ മനസ്സിൽ ആദ്യം ഉയർന്നത്. എന്നിരുന്നാലും, ഇന്ത്യയിൽ തിരിച്ചെത്തിയപ്പോളാണ് തന്റെ പിതാവിന് ഒരു ആംബുലൻസ് കണ്ടെത്താൻ നേരിട്ട ബുദ്ധിമുട്ടും, പോരാട്ടവും ഒരു ടെക്ക്-അധിഷ്‌ഠിത ആംബുലൻസ് സേവനത്തിനുള്ള ആശയത്തിലേക്ക് പ്രഭ്ദീപിനെ എത്തിച്ചു.
റൈഡ്-ഹെയ്‌ലിംഗിന് സമാനമായ ഒരു സേവനം താൻ വിഭാവനം ചെയ്തതെന്ന് പ്രഭ്ദീപ് പറയുന്നു. ദ്രുതഗതിയിലുള്ള അടിയന്തര വൈദ്യസഹായം നൽകുന്നു എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത. അങ്ങനെയാണ് റെഡ്.ഹെൽത്ത് നിലവിൽ വന്നത്. നിലവിൽ, തങ്ങൾ 400 ൽ അധികം ആംബുലൻസുകൾ വിന്യസിക്കുകയും വിവിധ സംസ്ഥാനങ്ങളിലായി 10,000-ലധികം ആംബുലൻസ് ഫ്ലീറ്റുകളുമായി സഹകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് 2016 ൽ ഹൈദരാബാദിൽ പ്രഭ്ദീപ് ഒരു ട്രയൽ റൺ നടത്തിയിരുന്നു. ഒരു ചെറിയ വീട്ടിൽ നിന്ന് ഒറ്റ ആംബുലൻസുമായാണ് സേവനം ആരംഭിച്ചത്. പിന്നീട് ഇത് ക്രമേണ വികസിക്കുകയും ഹൈദരാബാദിൽ ഒരു വലിയ ഓഫീസ് തുറക്കുന്ന സ്ഥിതിയിലേക്ക് എത്തുകയുമായിരുന്നു. കൂടാതെ ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ഉൾപ്പെടുത്തി രാജ്യവ്യാപകമായി പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു.
നിലവിൽ 17 നഗരങ്ങളിൽ റെഡ് ഹെൽത്തിന്റെ സേവനം നൽകാൻ സാധിക്കുന്നു. ചണ്ഡീഗഡിൽ പുതിയ ലോഞ്ച് വരാനിരിക്കുന്നു. ചണ്ഡീഗഡിൽ നിന്ന് റെഡ് ഹെൽത്ത് ഇന്ന് നിൽക്കുന്ന ഉയരത്തിലേക്കുള്ള യാത്ര ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും എടുക്കുന്ന എഫർട്ടിന് അനുസരിച്ചുള്ള സാമ്പത്തിക ലാഭവും നൽകുന്നതാണ്.
സംരംഭകത്വ യാത്രയും വിപുലീകരണവും
ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിലെ പ്രാരംഭ വെല്ലുവിളികളിൽ വിജയകരമായി നേരിട്ട റെഡ് ഹെൽത്ത് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് പൊതുജന സ്വീകാര്യത നേടുന്നതിലായിരുന്നു. അത് വിജയം കണ്ടു എന്നതിന്റെ തെളിവായിരുന്നു റെഡ് ഹെൽത്തിന്റെ ശൃംഖല 17 പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനായത്. ചണ്ഡീഗഡിലെ ഫോർട്ടിസ് പോലുള്ള മികച്ച ആശുപത്രികളുമായി സഹകരണത്തിൽ എത്താൻ സാധിച്ചതും വിജയത്തിലെ പ്രധാന ഘടകങ്ങളാണ്. ആവശ്യമുള്ളവർക്ക് അടിയന്തിര സഹായമെത്തിക്കുക എന്നത് കൃത്യമായും പാലിച്ചുപോരുന്നതാണ് വിജയത്തിന്റെ പ്രധാന ഘടകം.
അക്കാദമിക് കരിയർ
പാരീസിലെ ഇൻസീഡിൽ-ൽ നിന്നുള്ള എം ബി എ ഹോൾഡറാണ് പ്രഭ്ദീപ് സിങ്ങ്. ചണ്ഡീഗഡ് സെക്ടർ 36 ലെ ഗുരു നാനാക്ക് പബ്ലിക് സ്‌കൂളിലെ ടോപ്പറായാണ് സ്കൂൾ വിദ്യാഭ്യാസ പൂർത്തീകരണം. താൻ എപ്പോഴും പഠനത്തിന് മുൻഗണന നൽകിയിരുന്നതായും വിദ്യാഭ്യാസം ഗ്രേഡുകൾ മാത്രമല്ല മറിച്ച് അറിവിലേക്കുള്ള ഒരു കവാടമായാണ് താൻ കാണുന്നതെന്നും പ്രഭ്ദീപ് പറഞ്ഞു.
ചണ്ഡീഗഢിന്റെ ആവാസവ്യവസ്ഥയെ ശാക്തീകരിക്കുന്നു
വികസനത്തേയും സംരംഭകത്വത്തെയും പിന്തുണയ്ക്കുന്ന ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ചണ്ഡീഗഡിന് തനതായ കഴിവുകൾ നിലനിർത്താൻ കഴിയും. കോ-വർക്കിംഗ് സ്‌പേസുകൾ സ്ഥാപിക്കുക, ബിസിനസ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ
സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ട്, റെഗുലേറ്ററി നടപടിക്രമങ്ങൾ ലഘൂകരിച്ച്, നൂതന സ്റ്റാർട്ടപ്പുകൾക്ക് നികുതി ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ട് റെഡ് ഹെൽത്ത് പോലുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്താൻ സർക്കാരുകൾക്ക് കഴിയും. കൂടാതെ, ഗവൺമെന്റ്, അക്കാദമിക്, വ്യവസായം എന്നിവയ്‌ക്കിടയിലുള്ള സഹകരണം വളർത്തിയെടുക്കുന്നത് പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കും. വളർന്നുവരുന്ന ബിസിനസുകൾക്ക് ആക്‌സസ് ചെയ്യാവുന്ന ഫണ്ടിംഗും മെന്റർഷിപ്പ് പ്രോഗ്രാമുകളും നിർണായകമാണ്.
സംരംഭകർക്കുള്ള ഉപദേശം
ഒഴിവുസമയങ്ങളിൽ വായന, സ്പോർട്സ്, ഫിറ്റ്നസ് ദിനചര്യകൾ, കുടുംബത്തിനൊപ്പമുള്ള സമയം എന്നിവ കൃത്യതയാർന്ന ജീവിതം നയിക്കുന്നതിൽ വളരെ നിർണായകമാണ്. വളർന്നുവരുന്ന സംരംഭകർ, സ്ഥിരോത്സാഹത്തിന്റെയും യഥാർത്ഥ അഭിനിവേശത്തിന്റെയും പിന്തുണാ ശൃംഖലയുടെയും പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്. വിജയങ്ങളിൽ നിന്നും പരാജയങ്ങളിൽ നിന്നും പഠിക്കുന്നത് സംരംഭകത്വ വളർച്ചയ്ക്ക് അനിവാര്യമായ ഘടകമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.