സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ് ജപ്പാനിൽനിന്നുളള ബേബി ചാൻകോ എന്ന കൊച്ചു മിടുക്കി. വിടർന്ന കണ്ണുകളും, തുടുത്ത കവിളുകളും, തിളങ്ങുന്ന നീണ്ട മുടിയുമുള്ള ബേബി ചാൻകോയ്ക്ക് ഏഴ് മാസം മാത്രമാണ് പ്രായം.

ബേബി ചാൻകോയുടെ 47 ഫോട്ടോകൾ മാത്രമേ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചിട്ടുള്ളു. എന്നാൽ ഇൻസ്റ്റഗ്രാമിലൂടെ 1.5 ലക്ഷം ആളുകളാണ് ഈ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിന്തുടരുന്നത്.

ബേബി ചാൻകോ സംസാരിക്കാനും നടക്കാനും തുടങ്ങിയിട്ടില്ല. എങ്കിലും ഇന്റർനെറ്റിൽ തരംഗമായിരിക്കുന്ന ചാൻകോയുടെ ചിത്രങ്ങൾക്ക് പതിനായിരം ലൈക്കുകളാണ് ലഭിക്കുന്നത്.

ചാൻകോയുടെ ഇടതൂർന്ന മുടിയെയാണ് ആരാധകർ പുകഴ്ത്തുന്നത്. വ്യത്യസ്ത ഹെയർ സ്റ്റൈലിലാണ് ഓരോ ചിത്രത്തിലും ചാൻകോ പ്രത്യക്ഷപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook