വളരെ കുറച്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മീര നന്ദനെ മലയാളികൾ മറന്നിട്ടില്ല. ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു ശേഷം മീര സിനിമയോട് തൽക്കാലത്തേക്ക് വിടപറയുകയായിരുന്നു. ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ് മീര. സിനിമയിൽനിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ വിശേഷങ്ങൾ ആരാധകരുമായി മീര ഷെയർ ചെയ്യാറുണ്ട്.
മീരയുടെ പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കറുത്ത സാരി അണിഞ്ഞാണ് മീര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സാരിയിൽ വെളുത്ത് സ്ട്രൈപ്പ് ഡിസൈനും കാണാം. സിംഗിൾ സ്ലീവ് ജാക്കറ്റും മെറ്റൽ ജ്വല്ലറിയുമാണ് കൂടെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.
നടി സ്രിന്റയാണ് ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. റൗക്ക ബൈ ശ്രീജിത്തിൽ നിന്നാണ് സാരി തിരഞ്ഞെടുത്തത്. മേക്കപ്പ് ചെയ്തിരിക്കുന്നത് ഉണ്ണി പി എസ് ആണ്. പ്രമുഖ ഫൊട്ടൊഗ്രാഫറായ ജിക്ക്സൻ ആണ് ചിത്രങ്ങൾ പകർത്തിയത്.
-
മീര നന്ദൻ/ ഇൻസ്റ്റഗ്രാം
-
മീര നന്ദൻ/ഇൻസ്റ്റഗ്രാം
ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലൂടെയാണ് മീര നന്ദൻ മലയാള സിനിമയിലേക്ക് എത്തിയത്. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ സംവിധായകൻ ലാൽജോസാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. ‘മുല്ല’യ്ക്കു ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35 ലധികം സിനിമകളിൽ അഭിനയിച്ചു.