scorecardresearch

Latest News

വൈറ്റിൽ ഗ്ലാമർ ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ

വൈറ്റ് ഡ്രസിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് മീര ജാസ്മിൻ ഷെയർ ചെയ്തത്

meera jasmine, actress, ie malayalam

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകൾ’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലും മീര വരവ് അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. വൈറ്റ് ഡ്രസിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് മീര ജാസ്മിൻ ഷെയർ ചെയ്തത്.

വൈകിയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയതെങ്കിലും തനിക്ക് കിട്ടിയ ആരാധക വരവേൽപിൽ സന്തോഷത്തിലാണ് മീര ജാസ്മിൻ. ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറയുന്ന വീഡിയോ താരം ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. സന്തോഷത്താൽ മതിമറന്ന് നൃത്തം ചെയ്യുന്ന മീര ജാസ്മിനെയാണ് വീഡിയോയിൽ കാണാനാവുക. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകളി’ലെ ഫൊട്ടോയാണ് മീര ഇൻസ്റ്റാഗ്രാമിൽ ആദ്യമായി ഷെയർ ചെയ്തത്.

കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മീര എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകരും. വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിൻ. ‘മകൾ’ സിനിമയുടെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. ജയറാം ആണ് ഈ ചിത്രത്തിലെ നായകൻ.

Read More: ഷൂട്ടിങ്ങ് പൂർത്തിയായി; സന്തോഷത്തോടെ ചുവടുവച്ച് മീര ജാസ്മിൻ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Meera jasmine shares white dress stylish photos