ബോളിവുഡ് സുന്ദരി കരീന കപൂറിനൊപ്പം സ്ക്രീനിലെത്തി ലോകസുന്ദരി മാനുഷി ഛില്ലർ. ബോളിവുഡ് സിനിമയിലൂടെയായിരിക്കും മാനുഷിയെ സ്ക്രീനിൽ കാണാനാവുക എന്നാണ് എല്ലാവരും കരുതിയിരുന്നത്. പക്ഷേ പരസ്യത്തിലൂടെയാണ് മാനുഷി തന്റെ അഭിനയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ബോളിവുഡിന്റെ റാണി കരീനയാണ് മാനുഷിക്കൊപ്പം അഭിനയിച്ചത്.

കരീനയും മാനുഷിയും ചേർന്നഭിനയിച്ച പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു വിവാഹത്തിന് കരീനയും മാനുഷിയും പങ്കെടുക്കാൻ എത്തുന്നതും അവിടെവച്ച് മാനുഷിയുടെ വിവാഹം എങ്ങനെയായിരിക്കണമെന്ന് കരീന ചോദിക്കുന്നതും തന്റെ വിവാഹത്തെക്കുറിച്ചുളള സ്വപ്നങ്ങൾ മാനുഷി പറയുന്നതുമാണ് പരസ്യം. മാനുഷി തന്റെ വിവാഹ സ്വപ്നങ്ങൾ പറയുമ്പോൾ എനിക്ക് കല്യാണം കഴിക്കണമെന്ന് കരീന പറയുന്നു. താങ്കളുടെ വിവാഹം കഴിഞ്ഞതാണല്ലോ എന്നു മാനുഷി ചോദിക്കുന്നതോടെയാണ് പരസ്യം അവസാനിക്കുന്നത്.

പരസ്യത്തിൽ മാനുഷിക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിട്ടുളളത്. കരീനയ്ക്ക് വളരെ കുറച്ച് സീനുകൾ മാത്രമേ ഉളളൂ. പക്ഷേ കരീനയുടെ അഭിനയ മികവിന് ആ സീനുകൾ മാത്രം മതിയെന്ന് പരസ്യം കണ്ടു കഴിയുമ്പോൾ മനസിലാകും.

വിവാഹശേഷം കരീന ആദ്യമായി അഭിനയിക്കുന്ന സിനിമ വേരേ ദി വെഡ്ഡിങ് ജൂൺ ഒന്നിന് പുറത്തിറങ്ങും. സ്വര ഭാസ്കർ, സോനം കപൂർ, സുമീത് വ്യാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ