ചർമ സംരക്ഷണം സൗന്ദര്യ പരിപാലനത്തിൽ വളരെ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. പൊടിയിൽ നിന്നും പുകയിൽ നിന്നും ചർമത്തെ സംരംക്ഷിക്കുക എന്നത് ഒരു ദൈനംദിന ജോലി തന്നെയായി ചെയ്യണം. തിളങ്ങുന്ന ചർമം സ്വപ്‌നം മാത്രമാകാതെ സ്വന്തമാക്കാൻ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ മതി. പക്ഷേ കുറച്ച് സമയം ചർമത്തിനായും മാറ്റി വയ്‌ക്കണമെന്നു മാത്രം.

ചർമത്തിലുണ്ടാകുന്ന ചുളിവുകളും വരകളും നിറം മാറ്റവും എല്ലാം ഒന്നു സൂക്ഷിച്ചാൽ മാറ്റാവുന്നതേയുളളൂ. ചർമം പരിപാലിക്കാൻ പറ്റിയ സമയം രാത്രിയാണ്.

1. രാത്രി കിടക്കുന്നതിനു മുൻപ് മുഖത്തെ മേക്കപ്പ് മുഴുവൻ കഴുകിക്കളയുക. മേക്കപ്പ് ഇല്ലെങ്കിലും കിടക്കുന്നതിനു മുൻപ് മുഖം വെളളവും ക്ലെൻസറോ മോയ്‌സചറൈസറോ ഉപയോഗിച്ച് നന്നായി കഴുകണം. ചർമത്തിൽ അടിയുന്ന പൊടി മുഖത്തെ സുഷിരങ്ങൾ അടച്ചുകളയാതിരിക്കാനാണ് ഇത്. മുഖത്തെ പാടുകൾക്കും മുഖക്കുരുവിനും അല്ലെങ്കിൽ ഇതു കാരണമാകും.

2. ടോണർ ഉപയോഗിച്ച് മുഖം തുടച്ചു വൃത്തിയാക്കുക. ചർമത്തിന്റെ സ്വാഭാവിക പിഎച്ച് ലെവൽ നിലനിർത്തുന്നതിനും ബാക്‌ടീരിയയിൽ നിന്നും സൂക്ഷ്‌മ ജീവികളിൽ നിന്നും ചർമത്തെ രക്ഷിക്കാനും ഇത് സഹായിക്കും. കുറച്ച് പഞ്ഞിയിലേക്ക് ടോണർ എടുത്ത് മുഖം നന്നായി തുടയ്‌ക്കുക. ടോണർ അല്ലെങ്കിൽ റോസ് വാട്ടറും ഉപയോഗിക്കാം.

3. കണ്ണിനു ചുറ്റുമുളള​ കറുപ്പ് എല്ലാ പെൺകുട്ടികളുടേയും പേടിസ്വപ്‌നമാണ്. ഇത് ഒഴിവാക്കാൻ കിടക്കുന്നതിനു മുൻപ് പതിവായി ഐ ക്രീം പുരട്ടുന്നത് നല്ലതാണ്. നല്ല കമ്പനിയുടെ ക്രീം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

4. ചുണ്ടുകളുടെ പരിപാലനവും പ്രധാനമാണ്. കിടക്കുന്നതിനു മുൻപ് മുഖം കഴുകുന്ന കൂടെ ചുണ്ടുകളും നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഒരു നല്ല ലിപ് ബാം പുരട്ടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ