മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായിക. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി.
സിനിമയ്ക്ക് അപ്പുറത്ത്, മഞ്ജു എന്ന വ്യക്തിയോടും ഏറെ സ്നേഹമാണ് മലയാളികൾക്ക്. അതുകൊണ്ടാണ്, മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ എടുത്ത ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ചിരിച്ചു വളരെ സന്തോഷവതിയായാണ് മഞ്ജുവിനെ ചിത്രങ്ങളിൽ കാണാനാവുക. ‘സ്വയം സ്നേഹിക്കാനും ഓർക്കുക’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.



Also Read: സാരിക്കൊപ്പം കോട്ടും; പുതിയ ലുക്കിൽ കീർത്തി സുരേഷ്
മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ‘ലേഡീ സൂപ്പർസ്റ്റാർ’ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒരാൾ കൂടിയാണ് മഞ്ജു വാര്യർ.