കൈകാലുകള്‍ മൃദുലമാക്കുന്നതിനായി ബ്യൂട്ടി പാര്‍ലറുകളിലും മറ്റു ചെയ്യുന്ന ചര്‍മ്മ ശുശ്രൂഷയാണ് മാനിക്യൂര്‍- പെഡിക്യൂര്‍ എന്നിവ. ഇനി ഇതിനായി പാര്‍ലറില്‍ പോകേണ്ട മറിച്ച് വീട്ടില്‍ തന്നെ ചെയ്യാനാകുമെന്നു പറയുകയാണ് ബ്യൂട്ടി ബ്‌ളോഗറായ അനു.
ആദ്യമായി വെളളത്തില്‍ ഉപ്പ്, നാരങ്ങാനീര്, നാരങ്ങയുടെ തൊലി എന്നിവ ചേര്‍ത്തു തിളപ്പിച്ചെടുക്കുക. ഇതിലേയ്ക്കു ഇളം ചൂടുളള വെളളം, വിനാഗിരി, വെളിച്ചെണ്ണ, സോഡ പൊടി, ബോഡി സോപ്പ് എന്നിവ നല്ലവണ്ണം മിക്‌സ് ചെയ്യുക. ഈ വെളളം ഉപയോഗിച്ച് കൈകാലുകള്‍ നല്ലരീതിയില്‍ കഴുകാവുന്നതാണ്.10 മിനിറ്റു നേരമെങ്കിലും ഇങ്ങനെ ചെയ്യണം.
ഇതിനു ശേഷം സ്‌ക്രബിങ്ങ് എന്ന പ്രക്രിയയാണ് ചെയ്യേണ്ടത്. അരിപ്പൊടി, തേന്‍, തൈര് എന്നിവ ഒരുമിച്ചു മിക്‌സ് ചെയ്‌തെടുക്കുക. കൈകാലുകളില്‍ ഇവ തേച്ചുപിടിപ്പിച്ച ശേഷം ഇളം ചൂടു വെളളം ഉപയോഗിച്ചു കഴുകാം.
ആഴ്ച്ചയില്‍ ഒരു തവണ ഇങ്ങനെ ശീലമാക്കിയാല്‍ മൃദുലമായ കൈകാലുകള്‍ സ്വന്തമാക്കാം.