scorecardresearch

മാമ്പഴവും അരിപ്പൊടിയും കൊണ്ടൊരു ഫെയ്സ്പാക്ക്; മുഖത്തെ ബ്ലാക്ക് ഹെഡ്സ് അകറ്റാം

മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് എന്നിവയെ കൈകാര്യം ചെയ്യാൻ മാമ്പഴം നിങ്ങളെ സഹായിക്കും

മാമ്പഴവും അരിപ്പൊടിയും കൊണ്ടൊരു ഫെയ്സ്പാക്ക്; മുഖത്തെ ബ്ലാക്ക് ഹെഡ്സ് അകറ്റാം

മാമ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടാകുമോ?. വളരെയധികം പോഷകഗുണങ്ങൾ നിറഞ്ഞതാണ് മാമ്പഴം. രുചിയിൽ മറ്റു പഴങ്ങളെ അപേക്ഷിച്ച് മാമ്പഴം മുന്നിലാണ്. ചർമ്മത്തിലും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ മാമ്പഴത്തിന് കഴിയും. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് എന്നിവയെ കൈകാര്യം ചെയ്യാൻ മാമ്പഴം നിങ്ങളെ സഹായിക്കും.

പലരും നേരിടുന്ന ചർമ്മ പ്രശ്നങ്ങളിലൊന്നാണ് ബ്ലാക്ക് ഹെഡ്സ്. കൂടുതല്‍ സെബം ചര്‍മ്മ കോശങ്ങളില്‍ ഉണ്ടാവുന്നതിന്റെ ഫലമായാണ് ബ്ലാക്ക്‌ ഹെഡ്‌സ് ആയി മാറുന്നത്. സൂര്യപ്രകാശമേൽക്കുമ്പോൾ ഇത് വർധിക്കും. വെയിലിൽ ഇറങ്ങുമ്പോൾ സൺസ്‌ക്രീൻ പോലുള്ളവ ഉപയോഗിക്കുന്നത് ബ്ലാക്ക് ഹെഡ്സ് കുറയ്ക്കും. മാമ്പഴം കൊണ്ടുള്ള ഫെയ്സ്പാക്കും ബ്ലാക്ക് ഹെഡ്സ് തടയാൻ സഹായിക്കും.

ആൽഫ-ഹൈഡ്രോക്സി ആസിഡുകൾ സാധാരണയായി കെമിക്കൽ പീൽ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു, മാമ്പഴത്തിലും ഇത് കാണപ്പെടുന്നു. ആൻറി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ മാമ്പഴവും അരിപ്പൊടിയും ചേർത്തുള്ള ഫെയ്സ്പാക്ക് ഉപയോഗിക്കുന്നത് ചർമ്മത്തെ പോഷിപ്പിക്കുകയും ചർമ്മത്തിലെ മൃതകോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.

ചേരുവകൾ

  • 1 ടീസ്പൂൺ മാമ്പഴം പൾപ്
  • 1 ടീസ്പൂൺ തേൻ
  • 1 ടീസ്പൂൺ അരിപ്പൊടി
  • 1 ടീസ്പൂൺ പാൽ

തയ്യാറാക്കുന്ന വിധം

  • മാമ്പഴത്തിന്റെ പൾപ്, തേൻ, അരിപ്പൊടി, പാൽ എന്നിവ ഒരു പാത്രത്തിൽ എടുക്കുക
  • എല്ലാ ചേരുവകളും നന്നായി ഇളക്കി യോജിപ്പിക്കുക
  • ഈ മിശ്രിതം മുഖം വൃത്തിയാക്കിയശേഷം പുരട്ടുക
  • 10 മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. കഴുകുമ്പോൾ നന്നായി സ്‌ക്രബ് ചെയ്യുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Mango rice flour face pack for blackheads