സാരി പോലുള്ള ട്രെഡീഷണൽ വസ്ത്രങ്ങളും മോഡേൺ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിയാണ് മംമ്ത. ഏതു ടൈപ്പ് വസ്ത്രം ധരിച്ചാലും സുന്ദരനും സുന്ദരിയുമായ താരങ്ങൾ ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെയും മംമ്തയുടെയും പേരാണ് മലയാളസിനിമയിലെ കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ് ഒരിക്കൽ പറഞ്ഞത്.
പൊതുപരിപാടികളിലും സ്വകാര്യചടങ്ങുകളിലുമൊക്കെ മംമ്തയെത്തുമ്പോൾ മംമ്തയുടെ കോസ്റ്റ്യൂം പലപ്പോഴും ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരാറുണ്ട്. കഴിഞ്ഞ ദിവസം മംമ്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സാരിചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഓഫ് വൈറ്റ്, ഗോൾഡൻ കളർ കോമ്പിനേഷനിലുള്ള ടിഷ്യൂ സിൽക്ക് സാരിയാണ് മംമ്ത അണിഞ്ഞത്, 8900 രൂപയാണ് ഈ സാരിയുടെ വില.
Read more: എല്ലാറ്റിനുമുള്ള ഔഷധമാണിത്; ബീച്ച് ചിത്രങ്ങളുമായി മംമ്ത
ഫൊറൻസിക് , ലാൽ ബാഗ്, മ്യാവൂ, ജനഗണമന തുടങ്ങിയവയാണ് ഏറ്റവുമൊടുവിൽ മംമ്ത നായികയായി എത്തിയ ചിത്രങ്ങൾ. 2022 ലും മംമ്തയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്. പൃഥ്വിരാജ് നായകനാകുന്ന മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് മംമ്തയുടെ മലയാളം പ്രോജക്ടുകൾ. തമിഴ്, തെലുങ്ക് ഭാഷകളിലും മംമ്തയുടെ സിനിമകൾ ഒരുങ്ങുന്നുണ്ട്.