ഇന്നലെ വൈകിട്ട് മമ്മൂട്ടി പങ്കുവച്ച ചിത്രങ്ങൾ കണ്ട് കുറച്ചുപേരെങ്കിലും കൗതുകത്തോടെ തിരക്കിയ ഒരു കാര്യം, മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന ഫ്രൂട്ട് എന്താണെന്നാണ്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത, എന്നാൽ കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വളരുന്ന സൺഡ്രോപ്പ് പഴങ്ങൾ വിളവെടുക്കുന്നതിന്റെ ചിത്രമാണ് താരം പങ്കുവച്ചത്. ജന്മദിനത്തിൽ മമ്മൂട്ടിയ്ക്കായി മകൾ സുറുമി ഒരുക്കിയ കേക്കിന്റെ മുകളിൽ ഇടംപിടിച്ച ആ കുഞ്ഞൻമരവും സൺഡ്രോപ്പ് തന്നെയായിരുന്നു.
സൗത്ത് അമേരിക്കൻ സ്വദേശിയാണ് സൺഡ്രോപ്പ് ചെടികൾ. അധികം ഉയരം വയ്ക്കാത്ത, കുറ്റിച്ചെടിയെ പോലെ വളരുന്ന സൺഡ്രോപ്പ് പഴങ്ങൾ ജ്യൂസുണ്ടാക്കാൻ ബെസ്റ്റാണ്. ഫാഷൻ ഫ്രൂട്ടിനെ പോലെയുള്ള മണവും ചെറിയ പുളിയുമാണ് ഇവയുടെ പ്രത്യേകത. വിറ്റാമിൻ സിയുടെ കലവറയായ ഈ ചെടികൾ മൂന്നു നാലു വർഷം കൊണ്ടു തന്നെ കായ്ക്കും.
Read more: മമ്മൂക്കയുടെ തോട്ടത്തിൽ ഇത് വിളവെടുപ്പ് കാലം