ഇതാണോ ഇപ്പോൾ ട്രെൻഡ്? ഫ്ളോറൽ പ്രിന്റ് ഷർട്ടുമായി താരങ്ങൾ

ഫ്ളോറൽ പ്രിന്റ് വസ്ത്രങ്ങളിൽ താരങ്ങൾ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Mammootty, Mohanlal, Prithviraj, Mammootty latest photos, Mohanlal latest photos, Prithviraj photos, floral print dress, floral print shirt, മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ഫ്ളോറൽ പ്രിന്റ്

ഫ്ളോറൽ പ്രിന്റ് വസ്ത്രങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. ബോളിവുഡ് സുന്ദരിമാർ മുതൽ മലയാളത്തിലെ താരസുന്ദരിമാർ വരെ ഫ്ളോറൽ പ്രിന്റിന്റെ ആരാധകരാണ്.

ഇപ്പോഴിതാ, ഫ്ളോറൽ പ്രിന്റ് ഷർട്ടുകൾ അണിഞ്ഞെത്തിയ മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറുകളുടെയും പൃഥ്വിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെ ഫ്ളോറൽ പ്രിന്റ് വസ്ത്രങ്ങളിൽ കണ്ടപ്പോൾ ഇതാണോ ട്രെൻഡ് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇന്നലെ, ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായ പി ആർ ശ്രീജേഷിനെ അഭിനന്ദിക്കാൻ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിൽ എത്തിയ മമ്മൂട്ടി ധരിച്ചത് നീലയിൽ പൂക്കളുള്ള ഒരു ഷർട്ട്.

Mammootty, P R Sreejesh

ഹൈദരാബാദിൽ ‘ബ്രോ ഡാഡി’യുടെ ലൊക്കേഷനിൽ നിന്നും പൃഥ്വി പങ്കുവച്ച ചിത്രത്തിലും ഫ്ളോറൽ പ്രിന്റ് ഷർട്ടായിരുന്നു താരം. കഴിഞ്ഞ ദിവസം മോഹൻലാലും ഒരു ഫ്ളോറൽ പ്രിന്റ് ഷർട്ട് അണിഞ്ഞെത്തിയിരുന്നു. മൂന്നു ചിത്രങ്ങളും ചേർത്തുവച്ച് ആഘോഷിക്കുകയാണ് ആരാധകരും ട്രോളന്മാരും.

Read more: എ ആർ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Mammootty mohanlal prithviraj in floral print dress

Next Story
ഇടംകയ്യന്മാര്‍ കൂടുതല്‍ ബുദ്ധിയുള്ളവരോ?Left Handers, International Left Handers Day, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com