scorecardresearch
Latest News

ദുര്‍ഗാ ദേവിക്ക് കണ്ണുകള്‍ വരച്ച് മമതാ ബാനര്‍ജി; എന്താണ് ‘ചോക്ക് ദാന്‍’?

ദുര്‍ഗാ ദേവിയുടെ കണ്ണുകള്‍ അലങ്കരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്, എന്തുകൊണ്ടാണെന്ന് അറിയാം

ദുര്‍ഗാ ദേവിക്ക് കണ്ണുകള്‍ വരച്ച് മമതാ ബാനര്‍ജി; എന്താണ് ‘ചോക്ക് ദാന്‍’?

ന്യൂഡല്‍ഹി: കൊല്‍ക്കത്തിയിലെ അഗ്രാണി പൂജയില്‍ മഹാലയ ദിനത്തില്‍ ദുര്‍ഗാദേവിയുടെ പ്രതിമയിലെ അവസാന മിനുക്കുപണികള്‍ നടത്തിയത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയായിരുന്നു.

ദുർഗാ പൂജയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മഹാലയ വലിയ പ്രധാന്യത്തോടെയാണ് കാണുന്നത്. ദുർഗാ ദേവി കൈലാസത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കുന്ന നിമിഷത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

ലോകമെമ്പാടും ദുര്‍ഗാ പൂജയ്ക്ക് മുന്‍പ് ദുർഗാ വിഗ്രഹങ്ങൾക്ക് അവസാന മിനുക്കുപണികൾ ഈ സമയത്താണ് നല്‍കാറുള്ളത്.

പരമ്പരാഗതമായി ദൂര്‍ഗയുടെ വിഗ്രഹത്തിനൊപ്പം അവളുടെ മക്കളുടെ വിഗ്രഹങ്ങള്‍, സിംഹം, മഹിഷാസുരന്‍ എന്നിവയെല്ലാമുണ്ടായിരിക്കും. ഇതിനെ ഏക് ചാല എന്നാണ് വിശേഷിപ്പിക്കുന്നത്. നിമഞ്ജന സമയത്ത് ഒന്നിച്ചായിരിക്കും ജലാശയത്തിലേക്ക് കൊണ്ടുപോകുന്നതും.

ദുര്‍ഗയുടെ ശില്‍പ്പത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം കണ്ണുകള്‍ അലങ്കരിക്കുക എന്നതാണ്. കണ്ണുകള്‍ അലങ്കരിക്കുന്നതിനെ ചോക്കു ദാന്‍ എന്നാണ് പറയുന്നത്. ചോക്കു എന്ന പറഞ്ഞാല്‍ കണ്ണുകള്‍ എന്നും ദാന്‍ എന്നതിന് വഴിപാട് എന്നുമാണ് അര്‍ത്ഥം. ഇത്തരത്തില്‍ കണ്ണുകള്‍ അലങ്കരിക്കുന്നതിലൂടെ ദുര്‍ഗയ്ക്ക് എല്ലാ ഭക്തരെയും കാണാനും അവരുടെ വേദനയും ഭക്തിയും മനസിലാക്കാനും കഴിയുമെന്നാണ് വിശ്വാസം.

മഹാലയ നാളിൽ, ചിത്രകാരന്മാര്‍ ചോക്ക് ദാന്‍ നടത്തുന്നു. എന്നാൽ അവരിൽ ഏറ്റവും കഴിവുള്ളവര്‍ക്ക് മാത്രമേ ചോക്ക് ദാൻ ചെയ്യാൻ അനുവാദമുള്ളൂ. ദേവിയുടെ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധേയവുമായ സവിശേഷത കണ്ണുകളായതിനാലാണിത്. അത് വരയ്ക്കുമ്പോള്‍ കുറ്റമറ്റതായിരിക്കണം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Mamata banerjee paints goddess durgas eyes whats is chokkhu daan