Latest News

നാൽപ്പത്തിയഞ്ചിലും എന്തൊരു ചെറുപ്പം; മഞ്ഞ ബിക്കിനിയിൽ തിളങ്ങി മല്ലിക ഷെറാവത്ത്

ഏഷ്യയിലെ 100 സുന്ദരികളിൽ ഒരാളായി ഹോങ്കോംഗിലെ ഒരു ഫാഷൻ മാഗസിൻ മല്ലികയെ തിരഞ്ഞെടുത്തിരുന്നു

Mallika Sherawat, Mallika Sherawat kerala vacation, Mallika Sherawat new photos, Mallika Sherawat bikini photos, Mallika Sherawat birthday photos, Mallika Sherawat age, Mallika Sherawat kerala holiday, Mallika Sherawat photos, Mallika Sherawat pics

ബോളിവുഡിന്റെ ഒരുകാലത്തെ പ്രിയപ്പെട്ട താരമാണ് മല്ലിക ഷെറാവത്ത്. കഴിഞ്ഞ ദിവസമായിരുന്നു മല്ലികയുടെ 45-ാം ജന്മദിനം. പിറന്നാൾ ദിനത്തിൽ മല്ലിക പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. മഞ്ഞ ബിക്കിനിയിൽ അതിസുന്ദരിയായ മല്ലികയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. പ്രായം നാൽപ്പത്തഞ്ചിലെത്തി നിൽക്കുമ്പോഴും ഇരുപതിന്റെ ചെറുപ്പവും ചുറുചുറുക്കുമുള്ള താരമെന്നാണ് മല്ലികയെ ആരാധകർ വിശേഷിപ്പിക്കുന്നത്.

ഹരിയാനയിലെ കർണാൽ സ്വദേശിയാണ് റീമ ലാംബ എന്ന മല്ലിക. 2003ൽ പുറത്തിറങ്ങിയ ‘ഖ്വായിഷ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മല്ലികയുടെ സിനിമ അരങ്ങേറ്റം. തുടർന്ന് മർഡർ, ജാക്കിച്ചാനൊപ്പം ദ മിത്ത്, പ്യാർ കെ സൈഡ് ഇഫക്ട്സ്, കമലഹാസനൊപ്പം ദശാവതാരം, ഗുരു, ഡേർട്ടി പൊളിറ്റിക്സ് എന്നിങ്ങനെ മുപ്പതിലേറെ സിനിമകളിൽ മല്ലിക വേഷമിട്ടു.

ഏഷ്യയിലെ 100 സുന്ദരികളിൽ ഒരാളായി ഹോങ്കോംഗിലെ ഒരു ഫാഷൻ മാഗസിൻ മല്ലികയെ തിരഞ്ഞെടുത്തിരുന്നു.

എയർ ഹോസ്റ്റസ് ആയും മല്ലിക പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ പൈലറ്റ് കരൺ സിംഗ് ഗില്ലിനെ വിവാഹം കഴിച്ച മല്ലിക പിന്നീട് വിവാഹമോചനം നേടി.

Read more: 44-ാം വയസ്സിലും ത്രസിപ്പിച്ച് മലൈക അറോറ: ‘പടാഖ’യിലെ ഐറ്റം ഡാൻസ് കത്തികയറുന്നു

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Mallika sherawat 45th birthday yellow bikini photos

Next Story
ഭർത്താവിന് നിങ്ങൾ വിലപ്പെട്ട വ്യക്തിയാണോയെന്നു മനസ്സിലാക്കാൻ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കൂmarriage, husband, wife
The moderation of comments is automated and not cleared manually by malayalam.indianexpress.com