ചിക്കാഗോ: ചിക്കാഗോയിലെ ലോല്ലപലൂസ മ്യൂസിക് ഫെസ്റ്റിവലിൽ വച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മകൾ മലിയ ഒബാമ ആടിത്തിമർക്കുന്ന വീഡിയോ വൈറലായി. റാപ്പ് മ്യൂസിക്ക് കേട്ടാൽ 19കാരിയുടെ നിയന്ത്രണം പോകുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് സംഭവം.

മലിയ അർധരാത്രിയിൽ റോഡിൽ വീണുരുണ്ട് ആടിത്തിമർക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ലാസ് വാഗസ്സ് റോക്ക് ബാൻഡ് അവരുടെ ഹിറ്റ് മ്യൂസിക്ക് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച അർധരാത്രി മലിയ കസറിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഈ ഫെസ്റ്റിവലിനെത്തിയ മലിയ ബ്രൈസൻ ടില്ലെറുടെ മ്യൂസിക്കിനൊപ്പം ഇതു പോലെ ചുവട് വച്ച് മാധ്യമങ്ങളിൽ താരമായിരുന്നു. മലിയ ഡ്രം വായിക്കുന്നത് പോലെ അഭിനയിച്ചപ്പോൾ അവരുടെ സുഹൃത്ത് അവരെ തറയിലേക്ക് വലിച്ചെറിയുന്നുണ്ട്. ഇത്തരത്തിൽ മ്യൂസിക്കിനൊപ്പം മലിയ തന്റെ ചലനങ്ങളെ സമരസപ്പെടുത്തി ഏവരുടെയും മനം കവരുകയായിരുന്നു.

കില്ലേർസ് സെറ്റിനിടെ മലിയയും അവളുടെ സുഹൃത്തുക്കളും ഭൂരിഭാഗം സമയവും ബാക്ക്സ്റ്റേജിലായിരുന്നു. പിന്നീട് പുൽത്തകിടിയിലേക്ക് ഡാൻസ് ചെയ്യാനായി നീങ്ങുകയായിരുന്നു. മലിയയുടെ ത്രസിപ്പിക്കുന്ന നൃത്തം സേഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook