മലയാള സിനിമയിലെ യുവ നടന്മാരിൽ ഫാഷൻ ട്രെൻഡുകൾ നല്ല രീതിയിൽ പിന്തുടരുന്ന താരമാണ് ടൊവിനോ തോമസ്. സിനിമയുടെ പ്രൊമോഷനുകൾക്കു മറ്റും എത്തുമ്പോൾ ടൊവിനോ ധരിക്കുന്ന വസ്ത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരുപാട് ഫാഷൻ പരീക്ഷണങ്ങൾ ചെയ്തിട്ടുള്ള ചിത്രമാണ് തല്ലുമാല. മണവാളൻ വസീം എന്ന ടൊവിനോ അവതരിപ്പിച്ച വേഷം വളരെയധികം ഫാഷൻ പിന്തുടരുന്ന കഥാപാത്രമാണ്.
ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള ലുക്കിലാണ് ഇപ്പോൾ താരം പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സമയം ടൊവിനോ അണിഞ്ഞ സൺഗ്ലാസ്സ് ഏറെ ശ്രദ്ധ നേടി. ബർബറി എന്ന വിദേശ ബ്രാൻഡിന്റെ സൺഗ്ലാസ്സാണ് താരം അണിഞ്ഞത്. ഫുൾ റിംഡ് സൺഗ്ലാസ്സായ ഇത് നൈറ്റ് വേർഷനിൽ വരുന്നതാണ്. ബ്ലാക്ക്, ബ്ലൂ, ഓറഞ്ച് എന്നീ ഷെയിഡുകളിൽ ഇതു ലഭ്യമാണ്. ലൈറ്റ് വെയ്റ്റ്, യൂവി റെയ്സ് റെസ്സിസ്സ്റ്റെന്റ് എന്നിവയാണ് സൺഗ്ലാസ്സിന്റെ മറ്റു പ്രത്യേകതകൾ. 16,151 രൂപയാണ് ഈ സൺഗ്ലാസ്സിന്റെ വില.
ജുഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’, ഡോക്ടർ ബിജു ഒരുക്കുന്ന ‘അദൃശ്യ ജാലകം’ എന്നിവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങൾ. ‘അജയന്റെ രണ്ടാം മൂഴം’ എന്ന പാൻ ഇന്ത്യൻ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.