വിവിധ തരത്തിലുള്ള സാരികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിൽ തന്നെ ഏറെ ആരാധകരുള്ള ഇനം സാരിയാണ് ഫ്ളോറലുകൾ. ഇതേ പ്രിന്റിലുള്ള സാരികൾക്കു മാത്രമല്ല സൽവാറുകൾക്കും ഡ്രസുകൾക്കു ആരാധകരുണ്ട്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നായികമാർ നടത്തുന്ന ഫൊട്ടൊഷൂട്ടുകളിൽ മാറ്റി നിർത്താനാകാത്ത ഒന്നാണ് ഫ്ളോറൽ പ്രിന്റിലുള്ള വസ്ത്രങ്ങൾ. ക്രിസ്റ്റി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ആരംഭിക്കുമ്പോൾ നായിക മാളവിക തിളങ്ങുന്നതും ഫ്ളോറൽ പ്രിന്റിലുള്ള സാരിയണിഞ്ഞാണ്.
ലാവൻഡർ നിറത്തിലുള്ള പൂക്കൾ അണിഞ്ഞ സാരിയാണ് മാളവിക അണിഞ്ഞിരിക്കുന്നത്. വളരെ മിനിമൽ ലുക്ക് സമ്മാനിക്കുന്ന സാരി ഡിസൈൻ ചെയ്‌തിരിക്കുന്നത് ദോർ ഇന്ത്യ എന്ന ബ്രാൻഡാണ്.
ഹൈ പോണി രീതിയിലുള്ള ഹെയർ സ്റ്റൈൽ മാളവികയുടെ ലുക്കിനെ എൻഹാൻസ് ചെയ്യുന്നുണ്ട്. രാധിക പട്ടേലാണ് ഹെയർ സ്റ്റൈലിസ്റ്റ്. മിനിമൽ ആഭരണം ലുക്കിന് കൂടുതൽ ഭംഗി നൽകുന്നു. ഷൂഹൈബാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ ക്രിസ്റ്റി. ബെന്ന്യാമിൻ, ജി ആർ ഇന്ദുഗോപൻ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ആൽവിൻ ഹെൻറിയാണ്. ഫെബ്രുവരി മാസം ചിത്രം റിലീസിനെത്തും.