scorecardresearch
Latest News

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പാനീയം; മാളവിക മോഹൻ പറയുന്നു

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് നടി മാളവിക മോഹനൻ

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പാനീയം; മാളവിക മോഹൻ പറയുന്നു

വർധിച്ചുവരുന്ന ഒമിക്രോൺ, കോവിഡ് കേസുകൾക്കൊപ്പം കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാക്കുന്ന ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളും ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് പ്രധാനമാണ്. രോഗപ്രതിരോധശേഷി വർധിപ്പിച്ചാൽ മാത്രമേ പകർച്ചവ്യാധികളുടെ ഈ കാലത്ത് അതിജീവനം സാധ്യമാകൂ. കോവിഡിനും ഒമിക്രോണിനുമെതിരെയുള്ള മുൻകരുതലുകളും സുരക്ഷാമാനദണ്ഡങ്ങളും എടുക്കുന്നതിനൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണരീതികളും ജീവിതചര്യയും പാലിക്കേണ്ടതുണ്ട്.

പ്രതിരോധശേഷി വർധിപ്പിക്കാൻ ചില വീട്ടുവൈദ്യങ്ങളും ഫലപ്രദമാണെന്ന് ആയുർവേദം പോലുള്ള ചികിത്സാശാഖകളും പറയുന്നുണ്ട്. പ്രതിരോധശേഷി ഒരു ദിവസം കൊണ്ട് കെട്ടിപ്പടുക്കാൻ കഴിയാത്ത ഒന്നാണെങ്കിലും ആരോഗ്യകരമായ ജീവിതശൈലികൾ സ്വീകരിക്കുന്നത് മുന്നോട്ടുള്ള വഴി എളുപ്പമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് നടി മാളവിക മോഹനൻ. ഇഞ്ചി- മഞ്ഞൾ ചായ തനിക്കേറെ ഗുണം ചെയ്യുന്നുവെന്നാണ് താരം പറയുന്നത്.

ഏറെ ഔഷധ, ചികിത്സാ ഗുണങ്ങളുള്ള ഇഞ്ചി ചായ വർഷങ്ങൾ പഴക്കമുള്ള ഒരു ആയുർവേദ പ്രതിവിധിയാണ്. ഏറ്റവും ശക്തമായ ഔഷധസസ്യങ്ങളിൽ ഒന്നായ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന പ്രധാന ഫൈറ്റോ ന്യൂട്രിയന്റായ ജിഞ്ചറോൾ ദഹനപ്രശ്‌നങ്ങൾ തടയാൻ സഹായിക്കുന്നു. ഒപ്പം ഇവ ഓക്കാനം തടയാനും വയറുവേദന ശമിപ്പിക്കാനും സഹായിക്കുമെന്നും പറയപ്പെടുന്നു. ശരീരത്തെ ഊഷ്മളമായി നിലനിർത്തുന്നതിനും ഇഞ്ചി ഫലപ്രദമാണ്, കൂടാതെ ശരീരത്തിലെ വിഷമാലിന്യങ്ങളെ നീക്കം ചെയ്യാനും ഇഞ്ചി സഹായിക്കും. അതേസമയം കുർക്കുമിൻ കൊണ്ട് സമ്പന്നമായ മഞ്ഞളിലും ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. വൈറസ്, ഫംഗസ്, ബാക്ടീരിയ എന്നിവയ്ക്ക് എതിരെ പോരാടാനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനുമുള്ള കഴിവും മഞ്ഞളിനുണ്ട്.

ഇഞ്ചി- മഞ്ഞൾ ചായ എങ്ങനെ ഉണ്ടാക്കാം?

ചേരുവകൾ

  • ഇഞ്ചി- അര ഇഞ്ച് കഷ്ണം
  • മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
  • കുരുമുളക് പൊടി- കാൽ ടീസ്പൂൺ
  • വെള്ളം- ഒന്നര കപ്പ്

ഒരു പാത്രത്തിൽ വെള്ളം എടുത്ത് തിളപ്പിച്ച് തിളക്കുമ്പോൾ ഇഞ്ചി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർക്കുക. 10 മിനിറ്റോളം ചൂടാക്കുക.
ഒരു ​​കപ്പിലേക്ക് ഈ ചായ അരിച്ചെടുക്കുക. നിങ്ങൾക്ക് വേണമെങ്കിൽ കുറച്ച് തേനും നാരങ്ങയും ചേർക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Malavika mohanan ginger turmeric tea benefits immunity drink