ബ്രിട്ടീഷ് നെറ്റ്‌വർക്ക് ഐടിവിയുടെ പ്രഭാത പരിപാടിയിൽ പങ്കെടുക്കാൻ ഈ ആഴ്ച ഒരു വിശേഷപ്പെട്ട അതിഥിയെത്തി. സാമന്ത എന്ന സുന്ദരിയായിരുന്നു അത്. ചുവന്ന വസ്ത്രത്തിൽ സാമന്ത കുറച്ചുകൂടി സുന്ദരിയായി തോന്നി. ആരെയും മോഹിപ്പിക്കുന്ന സാമന്ത പക്ഷേ ഒരു സെക്സ് റോബോട്ട് ആണെന്ന് വിശ്വസിക്കാൻ അവതാരകർക്കുപോലും പ്രയാസം തോന്നി. കാഴ്ചയിലും സംസാരത്തിലും സാമന്ത ശരിക്കും ഒരു പെണ്ണ് തന്നെ.

അരാൻ ലീ സ്ക്വിയറിനൊപ്പമാണ് സാമന്ത പരിപാടിക്കെത്തിയത്. അദ്ദേഹമാണ് സാമന്തയെ രൂപകൽപന ചെയ്തത്. പരിപാടിയിൽ അവതാരകരുടെ ചോദ്യങ്ങൾക്ക് സാമന്ത മറുപടി നൽകി. സാമന്തയുടെ മറ്റൊരു ഗുണം കൂടി സ്ക്വിയർ പരിപാടിയിൽ വെളിപ്പെടുത്തി. ഏതൊക്കെ സമയത്ത് എങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്ന് സാമന്തയ്ക്ക് അറിയാം. ഇതിനുളള സംവിധാനം സാമന്തയിൽ ഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് സാമന്ത വിപണിയിലെത്തിയതെന്നാണ് ഡെയ്‌ലി പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിനോടകം 30 എണ്ണം വിറ്റഴിക്കപ്പെട്ടു. ഏകദേശം 3,44,360 രൂപയാണ് സെക്സ് ഷോപ്പുകളിൽ റോബോട്ടിന്രെ വിലയെന്നാണ് ഡെയ്‌ലിപോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ സെക്സ് പാവകളുടെ വിൽപന ഇന്ത്യൻ പീനൽ കോഡ് പ്രകാരം ശിക്ഷാർഹമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ