സിംപിളായി ഒരുങ്ങാം, മേക്കപ്പ് ടിപ്സുമായി മാധുരി ദീക്ഷിത്; വീഡിയോ

ചില ടിപ്സുകളും ട്രിക്കുകളും മാധുരി പറഞ്ഞിട്ടുണ്ട്

Madhuri Dixit, ie malayalam

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നായികയാണ് മാധുരി ദീക്ഷിത്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മാധുരി ഒട്ടേറെ ആരാധകരെ സ്വന്തമാക്കി. ഇപ്പോഴും മാധുരിയുടെ സൗന്ദര്യത്തിന് ഒട്ടും കുറവു വന്നിട്ടില്ലെന്നു തന്നെ പറയാം.

തന്റെ ദൈംദിന മേക്കപ്പിനെക്കുറിച്ചുള്ളൊരു വീഡിയോ അടുത്തിടെ തന്റെ യൂട്യൂബ് ചാനലിലൂടെ മാധുരി പങ്കുവച്ചിരുന്നു. ചില ടിപ്സുകളും ട്രിക്കുകളും മാധുരി അതിൽ പറഞ്ഞിരുന്നു. മുഖം മോയിസ്ച്യുറൈസിങ് ചെയ്തുകൊണ്ടാണ് മാധുരി മേക്കപ്പ് തുടങ്ങിയത്. അതിനുശേഷം കോൺസീലറും ഫെയ്സ് പൗഡറും ഉപയോഗിച്ചു. ഐലീനറും ഐഷാഡോയും ഉപയോഗിച്ച് കണ്ണുകളുടെ ഭംഗി കൂട്ടി. ലിപ്സ്റ്റിക് ഇട്ടാണ് മാധുരി തന്റെ മേക്കപ്പ് അവസാനിപ്പിച്ചത്.

1984ല്‍ പുറത്തിറങ്ങിയ ‘അബോദ്’ എന്ന ചിത്രത്തിലൂടെയാണ് മാധുരി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ശേഷം സാജൻ, ബേട്ട, ഖൽനായക്, ഹം ആപ്കേ ഹേ കോൺ, ദിൽ, രാജ, ദിൽ തോ പാഗൽ ഹേ എന്നിവയൊക്കെ മാധുരിയുടെ കരിയറിലെ ഹിറ്റ് ചിത്രങ്ങളാണ്. അഭിനേത്രി എന്നതിനു പുറമേ നല്ലൊരു നർത്തകി കൂടിയാണ് മാധുരി ദീക്ഷിത്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Madhuri dixit shares her everyday makeup look

The moderation of comments is automated and not cleared manually by malayalam.indianexpress.com