/indian-express-malayalam/media/media_files/2026/02/01/madhuri-2026-02-01-18-58-19.jpg)
മാധുരി ദീക്ഷിത്
ബോളിവുഡിന്റെ നിത്യഹരിത നായിക മാധുരി ദീക്ഷിത് ഇന്നും സൗന്ദര്യത്തിന്റെ കാര്യത്തിൽ പുതുതലമുറ നടിമാർക്ക് പോലും വെല്ലുവിളിയാണ്. അടുത്തിടെ താരം പങ്കുവെച്ച മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പച്ച നിറത്തിലുള്ള സിൽക്ക് സാരിയിൽ അതിസുന്ദരിയായി എത്തിയ മാധുരിയുടെ ലുക്ക് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.
Also Read: തിളക്കവും കരുത്തുമുള്ള മുടിക്ക് ഈ സ്മൂത്തി ശീലമാക്കാം
പ്രശസ്ത ഫാഷൻ ഡിസൈനർ ജയന്തി റെഡ്ഡിയുടെ കളക്ഷനിൽ നിന്നുള്ളതാണ് ഈ മനോഹരമായ പച്ച സിൽക്ക് സാരി. റിച്ച് ബോട്ടിൽ ഗ്രീൻ ഷേഡിലുള്ള ഈ സാരിയുടെ ബോർഡറുകളിൽ അതിമനോഹരമായ ഗോൾഡൻ സർദോസി എംബ്രോയ്ഡറി വർക്കുകൾ നൽകിയിട്ടുണ്ട്. പാരമ്പര്യവും ആധുനികതയും ഒരുപോലെ ഇണങ്ങിച്ചേർന്ന ഈ ലുക്കിന് 'ക്ലാസിക്' എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
Also Read: രാത്രി ഉറങ്ങുന്നതിനു മുമ്പ് കണ്ണിനടിയിൽ ഇത് പുരട്ടൂ, കറുപ്പും ചുളിവും ദിവസങ്ങൾക്കുള്ളിൽ പോകും
സാരിയുടെ ഭംഗി പോലെ തന്നെ ഇതിന്റെ വിലയും ചർച്ചാവിഷയമാണ്. റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 1.4 ലക്ഷം രൂപയാണ് (1,39,900 രൂപ) ഈ സാരിയുടെ വില. വിവാഹങ്ങൾക്കും മറ്റും ധരിക്കാൻ പറ്റിയ റോയൽ ലുക്ക് നൽകുന്ന ഈ വസ്ത്രം ഫാഷൻ ലോകത്ത് വലിയ ശ്രദ്ധയാണ് നേടുന്നത്.
Also Read: മാനിക്യൂർ വേണ്ട, ടാനകറ്റി കൈകൾ സോഫ്റ്റാകാൻ ഈ പൊടി മതി
തന്റെ ലുക്ക് പൂർണ്ണമാക്കാൻ വസ്ത്രത്തിന് ഇണങ്ങുന്ന പരമ്പരാഗതമായ ആഭരണങ്ങളാണ് മാധുരി തിരഞ്ഞെടുത്തത്. മരതകം പതിപ്പിച്ച സ്റ്റേറ്റ്‌മെന്റ് ജിമിക്കിയും കൈയ്യിലൊരു വാച്ചും മാത്രമാണ് താരം അണിഞ്ഞത്. ലളിതമായ മേക്കപ്പും അഴിച്ചിട്ട മുടിയും മാധുരിയുടെ ലുക്കിന് തികച്ചും ഒരു ഇന്ത്യൻ ഭാവം നൽകി.
"ഗ്ലാമറിനൊപ്പം അല്പം പാരമ്പര്യവും, അതാണ് എനിക്കിഷ്ടം" എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. 58-ാം വയസ്സിലും തന്റെ ശാലീനത കൊണ്ടും പുഞ്ചിരി കൊണ്ടും മാധുരി ദീക്ഷിത് ബോളിവുഡിനെ അമ്പരപ്പിക്കുകയാണ്.
Read More: ലിപ്സ്റ്റിക് വേണ്ട, ചുണ്ടുകൾ റോസാപ്പൂവ് പോലെ തിളങ്ങാൻ പ്രിയങ്കയുടെ രഹസ്യക്കൂട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us