പുതിയ ഫൊട്ടോഷൂട്ടിൽ മനോഹരിയായി മാധുരി ദീക്ഷിത്. ഫാഷൻ ഡിസൈനർ തരുൺ താഹിലിയാനിയുടെ കളക്ഷനിൽ നിന്നുളള വൈറ്റ് ആൻഡ് ഗോൾഡ് ലെഹങ്ക ധരിച്ചാണ് മാധുരി ഫൊട്ടോഷൂട്ടിൽ പങ്കെടുത്തത്. സ്റ്റണ്ണിങ് ലുക്കിലുളള മധുരിയുടെ ചിത്രങ്ങൾ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
മാധുരിയുടെ ലൈഹങ്കയുടെ വില 5 ലക്ഷമാണ്. തരുൺ താഹിലിയാനിയുടെ വെബ്സൈറ്റിൽ 499,900 രൂപയാണ് ലെഹങ്കയുടെ വിലയായി കൊടുത്തിരിക്കുന്നത്.
Read More: വിദ്യ ബാലന്റെ ഫ്ലോറൽ പ്രിന്റ് ഗ്രീൻ സാരിയുടെ വില കേട്ടാൽ അമ്പരക്കും

കലങ്ക് സിനിമയിലാണ് മാധുരിയുടേതായി അവസാനം പുറത്തിറങ്ങിയത്. ആലിയ ഭട്ട്, വരുൺ ധവാൻ, സൊനാക്ഷി സിൻഹ, ആദിത്യ റോയ് കപൂർ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു മുഖ്യ വേഷത്തിലെത്തിയത്. നിലവിൽ റിയാലിറ്റി ഷോയായ ഡാൻസ് ദീവാന 3 ലെ വിധികർത്താക്കളിൽ ഒരാളാണ് മാധുരി.