പർപ്പിൾ ലെഹങ്കയിൽ തിളങ്ങി മാധുരി ദീക്ഷിത്, വിലയോ 1.2 ലക്ഷം

വസ്ത്രത്തിനു യോജിച്ച ആഭരണങ്ങളും പോണിടെയിൽ ഹെയർസ്റ്റൈലും മാധുരിയുടെ സൗന്ദര്യം ഇരട്ടിയാക്കി

Madhuri Dixit , bollywood, ie malayalam

പ്രായം സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ബോളിവുഡിന്റെ പ്രിയ നായിക മാധുരി ദീക്ഷിത്. 54 കാരിയായ മാധുരിയുടെ ഫൊട്ടോകളിൽ ഒന്നു കണ്ണോടിച്ചാൽ ഇക്കാര്യം വ്യക്തമാകും. പുതു പുത്തൻ ഫാഷൻ ട്രെൻഡുകളിൽ പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുകയാണ് താരം.

പർപ്പിൾ ലെഹങ്ക ധരിച്ച മാധുരിയുടെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോഴത്തെ ആരാധക സംസാരം. സുകൃതി ആൻഡ് ആകൃതി ഡിസൈൻ ചെയ്ത വസ്ത്രത്തിൽ സ്റ്റണ്ണിങ് ലുക്കിലാണ് മാധുരിയുളളത്. എംബ്രോയിഡറി വർക്കുകളും മിറർ വർക്കുകളും നിറഞ്ഞ ലെഹങ്കയിൽ മാധുരിയുടെ സൗന്ദര്യം കൂടിയെന്ന് തോന്നും.

Read More: എ ആർ റഹ്മാന്റെ മാസ്കിന്റെ വിലകേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

വസ്ത്രത്തിനു യോജിച്ച ആഭരണങ്ങളും പോണിടെയിൽ ഹെയർസ്റ്റൈലും മാധുരിയുടെ സൗന്ദര്യം ഇരട്ടിയാക്കി. 1,23,200 രൂപയാണ് സുകൃതി ആൻഡ് ആകൃതി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലെഹങ്കയുടെ വില.

സാരിയിലും മറ്റു വസ്ത്രങ്ങളിലും കിടിലൻ ലുക്കിലുളള ഫൊട്ടോകൾ മാധുരി തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

2019 ൽ പുറത്തിറങ്ങിയ കലങ്ക് സിനിമയിലാണ് മാധുരി അവസാനം അഭിനയിച്ചത്. റിയാലിറ്റി ഷോയായ ഡാൻസ് ദീവാന 3 യിൽ വിധികർത്താക്കളിൽ ഒരാളാണ് മാധുരി.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Madhuri dixit in rs 1 2 lakh purple lehenga

Next Story
Solar Eclipse 2021 Date and Time: 2021 ലെ ആദ്യ സൂര്യഗ്രഹണം എന്ന്, എപ്പോൾ; എവിടെയൊക്കെ ദൃശ്യമാകുംSolar Eclipse, sun, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express