വ്യത്യസ്‌തമായ വേഷത്തിലൂടെ മനം കവരുന്ന താരമാണ് മാധുരി ദീക്ഷിത്. അഭിനയത്തിലെ തനതായ ശൈലിയും നൃത്ത ചുവടുകളും ഭാവങ്ങളും കൊണ്ട്‌ മാധുരി ഏവരുടെയും മനം കവർന്നു. സിനിമയിൽ മാത്രമല്ല പൊതു വേദികളിലും നല്ല സ്‌റ്റൈലൻ ലുക്കിലാണ് മാധുരിയെത്താറ്.

പരമ്പരാഗത വേഷമായി കൊളളട്ടെ മോഡേൺ വേഷമായി കൊളളട്ടെ മാധുരിയുടെ ലുക്ക് ഫാഷൻ ലോകത്ത് ചർച്ചയാവാറുണ്ട്. മേക്കപ്പും ഹെയർ സ്‌റ്റൈലുമെല്ലാം ആരാധകരുടെ സംസാര വിഷയങ്ങളിലൊന്നാണ്. താരത്തിന്റെ 50-ാം പിറന്നാളാണിന്ന്.

1984ൽ പുറത്തിറങ്ങിയ അബോധ് എന്ന ചിത്രത്തിലൂടെയാണ് മാധുരി സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. തുടർന്നങ്ങോട്ട് വ്യത്യസ്‌തമായ കഥാപാത്രങ്ങളിലൂടെ മാധുരി ഏവരുടെയും പ്രിയങ്കരിയായി. 2002ൽ അഭിനയ രംഗത്തോട് താൽകാലികമായി വിട പറഞ്ഞ മാധുരി 2007 മുതൽ വീണ്ടും സജീവമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ