Latest News

വെറും 16 മിനിറ്റ് ഉറക്കം നഷ്ടപ്പെട്ടാലും നിങ്ങളുടെ ജോലിയെ ബാധിക്കും: പഠനം

ഉറക്കം 16 മിനിറ്റ് നഷ്ടപ്പെട്ടാൽ പോലും ഓഫീസ് ദിവസത്തെ അത് ബാധിക്കുമെന്നും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്

sleep, ie malayalam

മനുഷ്യന്റെ ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമുളള ഒരാൾ ദിവസവും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണം. രാത്രിയിൽ ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ദിവസം മുഴുവൻ ഉറക്ക കുറവ് അനുഭവപ്പെടും. രാത്രിയിൽ പതിവിലും ഉറങ്ങുന്ന സമയത്തിൽ 16 മിനിറ്റ് നഷ്ടപ്പെടുത്തിയാലും അത് നിങ്ങളുടെ ജോലിയെ ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ഉറക്കം 16 മിനിറ്റ് നഷ്ടപ്പെട്ടാൽ പോലും ഓഫീസ് ദിവസത്തെ അത് ബാധിക്കുമെന്നും ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്നുമാണ് ഗവേഷകർ കണ്ടെത്തിയത്. ‘സ്ലീപ് ഹെൽത്ത്’ എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിഷയം ചൂണ്ടിക്കാട്ടുന്നത്. ജോലിയുളള ദിവസങ്ങളിൽ രാത്രിയിൽ പതിവിലും കുറഞ്ഞ സമയമാണ് ഉറങ്ങുന്നതെങ്കിൽ നിങ്ങളുടെ ജോലിയെ അത് ബാധിക്കുമെന്ന് ലേഖനത്തിൽ പറയുന്നു.

Read: ആറ് മണിക്കൂറിൽ താഴെയുള്ള ഉറക്കം നിർജ്ജലീകരണത്തിന് കാരണമാകുമെന്ന് പഠനങ്ങൾ

യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിലെ ഗവഷകരാണ് ഉറക്ക കുറവ് ജോലിയെ ബാധിക്കുമോ എന്നതിനെക്കുറിച്ച് പഠനം നടത്തിയത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന പൂർണ ആരോഗ്യമുളള 130 പേരെയും സ്കൂൾ പ്രായത്തിലുളള ഒരു കുട്ടിയെയുമാണ് ഗവേഷകർ പഠനത്തിന് വിധേയരാക്കിയത്. പതിവിലും ഉറങ്ങുന്നതിൽനിന്നും 16 മിനിറ്റ് കുറച്ച് ഉറങ്ങിയപ്പോൾ ഉറക്ക കുറവ് അനുഭവപ്പെട്ടതായും പിറ്റേ ദിവസം കൂടുതൽ മാനസിക പ്രശ്നങ്ങൾ നേരിട്ടതായും പഠനത്തിൽ പങ്കെടുത്തവർ പറഞ്ഞു.

sleep, ie malayalam

ഉറക്കത്തിലെ കുറവ് അവരുടെ മാനസിക സമ്മർദം ഉയർത്തുകയും, പ്രധാനമായും ജോലിയിൽ പ്രശ്നങ്ങളുണ്ടാക്കിയതായും ഗവേഷകർ കണ്ടെത്തി. ”ജോലി ചെയ്യുന്നവർക്ക് ശരിയായ ഉറക്കവും തൊഴിൽ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണമെന്നതാണ് ഈ പഠനം തെളിയിക്കുന്നത്. നല്ല ഉറക്കം ലഭിക്കുന്നവർക്ക് നല്ലവണ്ണം ജോലിയിൽ തിളങ്ങാനാകും. അവർക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മുന്നേറാനാവും,” സൗത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ സൂമി ലീ പറഞ്ഞു.

രാത്രിയിൽ സുഖമായി ഉറങ്ങാൻ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും. രാത്രിയിൽ മൊബൈൽ മണിക്കൂറുകളോളം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ ജനറേഷനിലെ ഭൂരിഭാഗം പേരും. വാട്സ്ആപ്പും ഫെയ്സ്ബുക്കും നോക്കിയിരിക്കുന്നവർ സമയം പോകുന്നത് അറിയില്ല. രാത്രിയിൽ മൊബൈൽ ഉപയോഗം കുറയ്ക്കുന്നതിലൂടെ ശരിയായ രീതിയിൽ ഉറങ്ങാനാവും. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നുമെങ്കിലും ശീലമാക്കിയാൽ സുഖമായി ഉറങ്ങാനാകും.

കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കുക. സമയം തെറ്റിയുളള ഉറക്കം ആരോഗ്യത്തെയും ബാധിക്കും. ഉറക്കത്തിലെ കുറവ് വിഷാദ രോഗത്തിലേക്കും ചിലപ്പോൾ നിങ്ങളെ നയിച്ചേക്കാം.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Losing just 16 minutes of sleep affect your job says study

Next Story
മെറ്റ് ഗാല റെഡ് കാർപെറ്റിൽ വസ്ത്രധാരണത്താൽ അമ്പരപ്പിച്ചവർmet gala 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X