scorecardresearch
Latest News

നിങ്ങൾക്ക് സൺസ്‌ക്രീൻ അലർജിയുണ്ടോ?, എളുപ്പത്തിൽ കണ്ടെത്താം

സൺസ്‌ക്രീൻ അലര്‍ജി വളരെ സാധാരണമാണ്. എന്നാൽ നിങ്ങൾക്ക് അലർജി ഉണ്ടോയെന്ന് എങ്ങനെ അറിയാം?

നിങ്ങൾക്ക് സൺസ്‌ക്രീൻ അലർജിയുണ്ടോ?, എളുപ്പത്തിൽ കണ്ടെത്താം

ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ പതിവായി സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം രശ്മികൾ വാർധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തുക മാത്രമല്ല, ചർമ്മത്തിൽ കാൻസറുണ്ടാക്കാനും കാരണമാകും. എന്നാൽ, സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ചർമ്മത്തിലുണ്ടാകുന്ന തിണർപ്പ്, ചുവപ്പ് പോലുള്ള പ്രശ്നങ്ങളെ പേടിച്ച് മിക്കവരും അവ ഉപയോഗിക്കാൻ മടി കാണിക്കാറുണ്ട്.

ഇങ്ങനെയുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ നിങ്ങൾക്ക് സൺസ്‌ക്രീൻ അലർജിക്ക് സാധ്യതയേറെയാണ്. “സൺസ്‌ക്രീൻ അലര്‍ജി വളരെ സാധാരണമാണ്. എന്നാൽ നിങ്ങൾക്ക് അലർജി ഉണ്ടോയെന്ന് എങ്ങനെ അറിയാം?” ഡെര്‍മറ്റോളജിസ്റ്റ് ഡോ.ഗീതിക മിട്ടാൽ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിൽ വിശദീകരിച്ചു.

സൺസ്‌ക്രീൻ അലർജിയുടെ പൊതുവായി കാണപ്പെടാവുന്ന ലക്ഷണങ്ങൾ:

  • തൊലി ചുവന്നു തടിക്കുക
  • പഴുപ്പ് നിറഞ്ഞ തടിപ്പുകൾ
  • ചർമ്മം ചുവക്കുക
  • ചൊറിച്ചിലുണ്ടാകുക

സൺസ്‌ക്രീൻ അലര്‍ജി എങ്ങനെ തടയാം?

ഇത്തരം പ്രശ്നങ്ങളുണ്ടാകാതെ സൺസ്‌ക്രീൻ ഉപയോഗിക്കാനുള്ള നുറുങ്ങ് വിദ്യകൾ നിർദേശിക്കുകയാണ് ഡെര്‍മറ്റോളജിസ്റ്റ്.

  • ചർമ്മത്തിൽ സൺസ്‌ക്രീൻ അലർജിയുണ്ടോയെന്ന് അറിയാൻ കുറഞ്ഞത് 8 മണിക്കൂറെങ്കിലും കൈയിൽ ഒരു പാച്ച് ടെസ്റ്റ് നടത്തുക.
  • സുഗന്ധവും ഡൈ-ഫ്രീയുമായ സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കുക. പിഎബിഎ , ബെൻസോഫീനോൻ-2, 3 എന്നിവ ഒഴിവാക്കുക.
  • മിനറൽ സൺസ്‌ക്രീൻ മാത്രം ഉപയോഗിക്കുക.
  • അലര്‍ജി മനസിലാക്കി ചർമ്മത്തിന് യോജ്യമായ മികച്ച സൺസ്‌ക്രീൻ തിരഞ്ഞെടുക്കാൻ ഡോക്ടറെ സമീപിക്കുക.

വീട്ടിൽ തയ്യാറാക്കിയ സൺസ്‌ക്രീനുകൾ ഉപയോഗിക്കരുതെന്ന് നിർദേശിക്കുകയാണ് ഡോ.ഗുപ്ത. ഇത്തരം ഉത്പന്നങ്ങൾ ചർമ്മത്തിൽ കൂടുതൽ അസ്വസ്ഥതകളുണ്ടാക്കാം.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Look out for these signs to find out if you are allergic to sunscreen