Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

പൂക്കളാൽ മൂടിയ വീട്; ലോക്ക്ഡൗൺ കാലത്ത് വീടിനുചുറ്റും പൂങ്കാവനം തീർത്ത വക്കീലിന്റെ കഥ

ലോക്ക്ഡൗൺകാലത്തെ വിരസതയകറ്റാനാണ് അഭിഭാഷകനായ വിനോദ് രവി ഗാർഡനിംഗിലേക്ക് തിരഞ്ഞത്

beautiful garden, garden tips, garden videos

ഒന്നര വർഷത്തിലേറെയായി സാമൂഹിക അകലം പാലിച്ചും ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും വീടിനകത്തേക്ക് തന്നെ ചുരുങ്ങുകയാണ് ലോകം. പലരെ സംബന്ധിച്ചും ജീവിതത്തിരക്കുകളിൽ നിന്നും മാറി വീടിനകത്ത് ഇത്രയേറെ നാളുകൾ ചെലവഴിക്കുന്നത് വർഷങ്ങൾക്കു ശേഷമുള്ള ഒരനുഭവമാണ്. ലോക്ക്ഡൗൺ കാല വിരസത അകറ്റാൻ കൃഷിയിലേക്ക് തിരിഞ്ഞവരുണ്ട്. ബോട്ടിൽ പെയിന്റിംഗും പാചക പരീക്ഷണങ്ങളും എന്നു തുടങ്ങി ഓൺലൈൻ ഫിറ്റ്നസ്സ് ക്ലാസുകൾ വരെ ചിലർ വിരസത അകറ്റാനായി തിരഞ്ഞെടുത്തു.

ലോക്ക്ഡൗൺ കാലത്ത് ഗാർഡനിംഗിലേക്ക് തിരിഞ്ഞ് നാലര സെന്റ് കോമ്പൗണ്ടിലുള്ള വീടിനു ചുറ്റും ഒരു പൂങ്കാവനം തീർത്ത കഥയാണ് എളമക്കര സ്വദേശിയും ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനുമായ അഡ്വ. വിനോദ് രവിയ്ക്ക് പറയാനുള്ളത്. പച്ചപ്പിനിടയിൽ വിവിധ നിറങ്ങളിൽ പൂത്തു തളിർത്തു നിൽക്കുന്ന ആയിരക്കണക്കിന് ചെടികൾ. ലോക്ക്ഡൗൺ കാലത്ത് ഗാർഡനിംഗിനെ കുറിച്ചുും പൂക്കൾ ഉണ്ടാവാനായി ചെയ്യേണ്ട വളപ്രയോഗങ്ങളെ കുറിച്ചുമെല്ലാം കൂടുതൽ പഠിച്ചു. ഓൺലൈനിൽ നിന്നും അപൂർവ്വമായ ചെടികളും മനോഹരമായ ചെടിച്ചട്ടികളും വാങ്ങിച്ചു.

ശാസ്ത്രീയമായി വളം പ്രയോഗിക്കേണ്ട രീതികളെ കുറിച്ച് പഠിച്ചതോടെയാണ് ഇത്രത്തോളം പൂക്കൾ ഉണ്ടാവാൻ തുടങ്ങിയതെന്ന് വിനോദ് രവി പറയുന്നു. ചെടി വളരുന്ന സമയത്ത് നൈട്രജൻ കൂടുതലുള്ള വളങ്ങളും പൂക്കാറായി കഴിഞ്ഞാൽ ഫോസ്ഫറസും പൊട്ടാസവും കൂടുതലുള്ള വളങ്ങൾ ചേർക്കുന്നതുമാണ് തന്റെ രീതിയെന്ന് അദ്ദേഹം വിശദീകരിച്ചു. എങ്ങനെയാണ് ചെടികളെ പരിപാലിക്കേണ്ടത് എന്നും വീഡിയോയിൽ വിശദമാക്കുകയാണ് വിനോദ് രവി.

ഒരു ദിവസം ഒന്നര മണിക്കൂറോളം ചെടികളെ പരിപാലിക്കാനായി ഈ അഭിഭാഷകൻ മാറ്റിവയ്ക്കുന്നു. ഈ ചെടികളുടെ പരിപാലനം അൽപ്പം ചെലവേറിയ കാര്യമാണെങ്കിലും ഔദ്യോഗിക തിരക്കുകൾക്കിടയിലും ജോലിയുടെ സമ്മർദ്ദത്തിനിടയിലും ഈ പൂക്കൾ നൽകുന്ന സന്തോഷവും സമാധാനവും ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Read more: രണ്ടര സെന്റിലൊരു വീട്, ചുറ്റും പച്ചക്കറി തോട്ടം, പൊന്നു വിളയിച്ച് മിനി ശ്രീകുമാർ; വീഡിയോ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Lockdown life beautiful garden elamakkara kochi video

Next Story
ഓയിലി സ്കിൻ പ്രശ്നങ്ങളോട് ഗുഡ്ബൈ പറയാൻ ചില ടിപ്സുകൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com