മെസി എന്ന ഇതിഹാസത്തെ ലോകം വാഴ്ത്തുന്ന നിമിഷങ്ങളിലൂടെയാണ് ഫുട്ബോൾ ആസ്വാദകർ കടന്നുപോകുന്നത്. ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കപ്പടിച്ചപ്പോൾ ടീമിന്റെ വിജയം ആഘോഷമാക്കിയതിനൊപ്പം മെസി എന്ന വ്യക്തിയും ആഘോഷിക്കപ്പെട്ടു. ഫൈനൽ മത്സരത്തിനു ശേഷം താൻ വേൾഡ് കപ്പിൽ നിന്ന് വിരമിക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെസി കപ്പു ഉയർത്തുന്നതു കാണാനുള്ള ആഹ്ളാദം ആരാധകരിൽ വർധിച്ചത്. വലിയ ആരാധകവൃന്ദമുള്ള ഈ താരത്തെ നേരിട്ടു കാണാൻ ആഗ്രഹിക്കുന്നവരാണ് ഫുട്ബോൾ പ്രേമികൾ.
സോഷ്യൽ മീഡിയയിൽ നിറയെ മെസിയുടെ ഇതിഹാസങ്ങൾ നിറയുമ്പോൾ താരത്തിന്റെ ജീവിതശൈലിയെയും ആഡംബരത്തെയും കുറിച്ചുള്ള വീഡിയോയും വൈറലാവുകയാണ്. 500 കോടി രൂപയുടെ വീടുകൾ, 850 കോടി വരുന്ന ലക്ഷ്വറി ഹോട്ടലുകൾ, 22 കോടിയുടെ വാച്ച്, സ്വർണ്ണം കൊണ്ട് നിർമിച്ച ഐ ഫോൺ അങ്ങനെ നീളുന്നു ഫുട്ബോൾ രാജാവ് എന്നു വിശേഷിപ്പിക്കുന്ന മെസിയുടെ ആഡംബരജീവിതം. വാച്ചുകളോട് പ്രത്യേക താത്പര്യമുള്ള മെസിയുടെ കൈയിൽ കോടികൾ വിലമതിക്കുന്ന വാച്ചുകളുടെ ശേഖരം തന്നെയുണ്ട്. ലോകത്തെ ലക്ഷ്വറി ബ്രാൻഡുകളുടെ ഉൾപ്പെടെ മെസിയ്ക്ക് വേണ്ടി പ്രത്യേകമായി നിർമിച്ചവയും അതിലടങ്ങുന്നു.
നൂറ് ശതമാനം സ്വർണം കൊണ്ടു നിർമിച്ച് ഗോൾഡൻ ഫൂട്ടിനു പുറമെ പേരും ജേഴ്സി നമ്പറും ആലേഖനം ചെയ്ത സ്വർണ ഐ ഫോണുമുണ്ട്. ഇത്തരത്തിലുള്ള അനവധി ശേഖരങ്ങളാണ് മെസിയ്ക്കുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നൂറ് കോടി വിലമതിക്കുന്ന ആഡംബര ബോട്ട്, ലക്ഷ്വറി കാറുകൾ, വിവിധ നഗരങ്ങളിലായി 500 കോടി ചെലിൽ നിർമിച്ച വീടുകൾ തുടങ്ങി 4966 കോടി ആസ്തി മെസിയ്ക്കുണ്ട്.