അൾഷിമേഴ്‌സ് എന്തെന്നറിയാത്തവർ കുറവായിരിക്കും. ഒരു വ്യക്തിയുടെ ഓര്‍മ്മയും സംസാരശേഷിയും നഷ്‌ടപ്പെടുന്നതാണ് അൾഷിമേഴ്‌സ്. അതായത് പണ്ട് സംഭവിച്ച പല കാര്യങ്ങളും മറന്നു പോവുന്ന ഒരു അവസ്ഥ. നാഡികൾക്ക് സംഭവിക്കുന്ന തകരാറാണ് അൾഷിമേഴ്സിലേക്ക് നയിക്കുന്നത്.

കൂൺ കഴിക്കുന്നത് അൾഷിമേഴ്‌സ് കുറയ്‌ക്കാൻ സഹായിക്കുമെന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. നിത്യവും കൂൺ കഴിക്കുന്നത് തലച്ചോറിലെ നാഡികളുടെ വളർച്ചയെ സഹായിക്കും. ഇത് വയസ്സാകുമ്പോഴുണ്ടാവുന്ന ഞരമ്പ് സംബന്ധമായ രോഗങ്ങളെ ചെറുക്കുമെന്നാണ് മലേഷ്യയിലെ മലായ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠനത്തിൽ പറയുന്നത്. 2020 കളോടെ ലോകമെമ്പാടുമുള്ള ഏതാണ്ട് 42 മില്യനിലധികം ആളുകളിൽ അൾഷിമേഴ്‌സ് ലക്ഷണങ്ങൾ കണ്ടു തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. ഇതിന് തടയിടാനുള്ള ഉത്തമ പ്രതിവിധിയാണ് കൂൺ.

നാഡി സംബന്ധമായ അസുഖങ്ങളുണ്ടാക്കുന്ന പല ഉത്തേജനങ്ങളെയും ചെറുക്കുന്ന വസ്തുക്കൾ കൂണിലുണ്ടെന്ന് പഠനത്തിൽ പങ്കെടുത്ത വിഘ്നേശ്വരി ശബരത്‌‌നം പറയുന്നു. ശരീരത്തിലുണ്ടാകുന്ന എരിച്ചിൽ, ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും കൂണുത്തമമാണ്.

നിലവിൽ മറവി പോലുള്ള നാഡി സംബന്ധമായ രോഗങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്ന പല ചികിത്സകളും അത്രകണ്ട് ഫല പ്രദമല്ലെന്നിരിക്കെ കൂണിന്റെ സാധ്യതകളും പരീക്ഷിച്ച് നോക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ