scorecardresearch
Latest News

നല്ല ഉറക്കത്തിനായ് ഇതാ 5 വഴികള്‍

ഉറക്കമില്ലായ്മ നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ ഡോ. വൈശാലി നിർദ്ദേശിക്കുന്ന ഈ പ്രതിവിധികൾ നിങ്ങളെ സഹായിക്കും

നല്ല ഉറക്കത്തിനായ് ഇതാ 5 വഴികള്‍

ഉന്മേഷവും ഊര്‍ജവും നിറഞ്ഞ ദിവസം ലഭിക്കുവാന്‍ നല്ല ഉറക്കം ശീലമാക്കിയാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ മിക്കപ്പോഴും ശരീരത്തിനുവേണ്ട ഉറക്കം കിട്ടാത്ത അവസ്ഥയാണ് പലരും നേരിടുന്നത്. ടെൻഷന്‍, തിരക്കിട്ട ജീവിതം എന്നിവയൊക്കെ പലർക്കും ഉറക്കത്തിനു മുന്നിൽ തടസ്സമാവുകയാണ്. ഉറക്കമില്ലായ്മ നേരിടുന്നവര്‍ക്കുളള ചില പ്രതിവിധികളെ കുറിച്ച് സംസാരിക്കുകയാണ് ഡോ. വൈശാലി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സുഗമമായി ഉറങ്ങുവാനുളള ഏതാനും ടിപ്സ് അവർ ഷെയർ ചെയ്യുന്നു.

1.രാത്രി ഭക്ഷണം വൈകി കഴിക്കുന്ന ശീലം നിര്‍ത്തുക.
ഉറങ്ങാന്‍ കിടക്കുന്ന സമയവും അത്താഴ സമയവും തമ്മില്‍ 2-3 മണിക്കൂര്‍ വ്യത്യാസം ഉണ്ടായിരിക്കണം. അഥവാ ഭക്ഷണം കഴിച്ചയുടനെ കിടന്നാല്‍ ഒരിക്കലും സുഖമായി ഉറങ്ങാന്‍ സാധിക്കില്ല. കാരണം അപ്പോള്‍ ദഹനം നടക്കുന്നതിനാല്‍ ശരീരം കൂടുതല്‍ ഊര്‍ജം വലിച്ചെടുക്കുകയും അതു ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു.

2.ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് മൊബൈല്‍/ മറ്റു ഉപകരണങ്ങള്‍ ഒഴിവാക്കുക
ഉറക്കത്തെ തടസ്സപ്പെടുത്താന്‍ മൊബൈല്‍ ഫോണില്‍ നിന്നുളള വെളിച്ചത്തിനു സാധിക്കും. ഉറങ്ങുന്നതിനു 1-2 മണിക്കൂറുകള്‍ക്കു മുമ്പ് പാട്ടു കേള്‍ക്കുക, ധ്യാനിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ നല്ല നിദ്ര സമ്മാനിക്കും.

3.ഇരുട്ട് തങ്ങി നില്‍ക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക
ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന മുറിയിൽ ഒട്ടും വെളിച്ചമില്ലാതെയിരിക്കുന്നതാണ് നല്ലത്. മെലാറ്റോനിന്‍ എന്ന ഉറക്കത്തിനു ആവശ്യമായ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കാന്‍ ഇതു സഹായിക്കുന്നു. ഇതുവഴി തടസ്സമില്ലാത്ത നിദ്രയും ലഭിക്കും.

4. ചായ/കാപ്പി എന്നിവ 5 മണിക്കു ശേഷം ഒഴിവാക്കുക
ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ഉറക്കത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് വൈകുന്നേരം 5 മണിയ്ക്കു ശേഷം ഇവ ഒഴിവാക്കുന്നതായിരിക്കും നല്ലത്. പകരം ഔഷധ ഗുണമുളള പാനീയങ്ങള്‍ തിരഞ്ഞെടുക്കാം.

5.കിടക്കുന്ന രീതിയും പ്രതലവും പ്രധാനം
ഉറങ്ങാന്‍ തിരഞ്ഞെടുക്കുന്ന കിടക്കയ്ക്കു അധികം കട്ടി പാടില്ല. എന്നാല്‍ തീരെ മൃദുവുമാകരുത്. കിടക്കാനായി പൊക്കം കൂടിയ തലയിണ ഉപയോഗിക്കാതിരിക്കാല്‍ ശ്രമിക്കുക. വൃത്തിയുള്ള ബെഡ് ഷീറ്റും പില്ലോ കവറും ഉപയോഗിക്കുക. ബെഡ് റൂമിന്റെ ശുചിത്വവും ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Lifestyle five tips to sleep peacefully