/indian-express-malayalam/media/media_files/uploads/2018/11/sleep-apenea-759.jpg)
നല്ല തണുപ്പുള്ള കാലാവസ്ഥയിൽ പുതപ്പിന്റെ കീഴിൽ ചുരുണ്ടു കൂടാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്. തണുപ്പ് കാലത്ത് ഉച്ചിയിൽ സൂര്യൻഉദിക്കുന്നത് വരെ കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ അധിക നേരമുള്ള ഈ ഉറക്കം ആരോഗ്യപരമായി നേട്ടങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ആറു മണിക്കൂറിൽ കുറവുള്ള ഉറക്കം നിർജ്ജലീകരണത്തിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. 'സ്ലീപ്പ്' ജേണലിലാണ് ആറ് മണിക്കൂറിൽ താഴെയുള്ള ഉറക്കം ശരീരത്തിലെ നിർജ്ജലീകരണം തടയുമെന്ന പഠനം പ്രസിദ്ധീകരിച്ചത്.
ചെറുതു , ദൈർഘ്യമേറിയതുമായ ഉറക്കം വൃക്കയുടെ പ്രവർത്തനത്തെ കുറയ്ക്കും. എന്നാൽ ഉറക്കം ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നെന്നും പഠനത്തിൽ പറയുന്നുണ്ട്. ചൈന, അമേരിക്ക എന്നിവിടങ്ങളിലെ 25,000 മുതിർന്ന വ്യക്തികളുടെ ഉറക്കത്തിന്റെ സമയക്രമവും മൂത്രത്തിന്റെ സാംപിളും ശേഖരിച്ചാണ് പഠനം നടത്തിയത്. ഇത്തരത്തിൽ ഉറക്കവും മൂത്രത്തിന്റെ അളവിലുണ്ടാകുന്ന മാറ്റവും പഠനത്തിന് വിധേയമാക്കിയാണ് ഫലം നിർണ്ണയിച്ചത്.
ആറ് മണിക്കൂർ ഉറങ്ങിയ ആളുകൾക്ക് എട്ട് മണിക്കൂർ ഉറങ്ങിയവരിൽ നിന്നും നിർജ്ജലീകരണം വരാനുള്ള സാധ്യത 16-59 ശതമാനം വരെ കൂടുതലാണ്. നിർജ്ജലീകരണം സ്വഭാവം, ചിന്ത എന്നിവയെ ബാധിക്കും. കൂടാതെ തലവേദന, വൃക്കയുടെ പ്രവർത്തനം എന്നിവയേയും ബാധിക്കും.
ശരീരത്തിലെ ജലാംശം നിയന്ത്രിക്കുന്നതിൽ വാസോപ്രെസിൻ ഹോർമോൺ പ്രധാന വഹിക്കുന്നുണ്ട്. ഉറക്കത്തിൽ വാസോപ്രെസിൻ കൂടുതലായും എളുപ്പത്തിലും പുറപ്പെടുവിക്കുന്നുണ്ട്. അതിനാൽ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഉണരുന്നത് വാസോപ്രസിന്റെ അളവിനെ കുറയ്ക്കുന്നു. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് കുറയ്ക്കുമെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് സർവ്വകലാശാലയിലെ അഷ്ഗർ റോസിങ്ങർ പറഞ്ഞു.
ഒരു ദിവസം നന്നായി ഉറക്കം ലഭിക്കാതെ പിറ്റേ ദിവസം അമിതമായി ക്ഷീണം തോന്നുകയാണെങ്കിൽ കൂടൂതൽ വെള്ളം കുടിക്കണമെന്നും റോസിങ്ങർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.