/indian-express-malayalam/media/media_files/2025/04/21/fK31apWMv7xJhIUJsGkL.jpg)
നാരങ്ങ ഒരു മികച്ച ബ്ലീച്ചിങ് ഏജൻ്റാണ് | ചിത്രം: ഫ്രീപിക്
ഒട്ടും പ്രതീക്ഷിക്കാതെ വന്നെത്തുന്ന അതിഥിയാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം. ഹോർമോൺ വ്യതിയാനങ്ങൾ, സമ്മർദ്ദം, ഉറക്ക കുറവ്, വാർധക്യം എന്നിവയുടെ ലക്ഷണമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം അല്ലെങ്കിൽ ഡാർക്ക് സർക്കിൾസ്. തുടക്കത്തിൽ തന്നെ ശ്രദ്ധ നൽകിയാൽ ഇത് അതിവേഗം അകറ്റാൻ സാധിക്കും. ഇതിനായി ജീവിതശൈലിയിൽ തന്നെ ചെറിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകളുണ്ട്. ഇത് വളരെ വേഗം കുറയ്ക്കാൻ പ്രകൃതിദത്ത മാർഗമായി നാരങ്ങയും തൈരും ഉപയോഗിക്കാം.
ഇത് വളരെ വേഗം കുറയ്ക്കാൻ പ്രകൃതിദത്ത മാർഗമായി നാരങ്ങയും തൈരും ഉപയോഗിക്കാം. ചർമ്മം തിളക്കമുള്ളതാക്കി മോയ്സ്ച്യുറൈസ് ചെയ്യുകയും ഇതിലൂടെ കറുപ്പ് നിറം കുറയ്ക്കാനും സഹായിക്കുന്ന ഒരു മാജിക് മാസ്ക് ഇവ ഉപയോഗിച്ച് തയ്യാറാക്കാം.
നാരങ്ങ
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് നാരങ്ങ. പിഗ്മൻ്റേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. നാരങ്ങയുടെ ബ്ലീച്ചിങ് സവിശേഷതകൾ കണ്ണിനു ചുറ്റുമുള്ള ചർമ്മകോശങ്ങൾക്ക് പുതുജീവൻ നൽകും.
തൈര്
ചർമ്മം മോയ്സ്ച്യുറൈസ് ചെയ്ത് അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കുന്ന ആസിഡ് തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് മൃതകോശങ്ങളെ നീക്കം ചെയ്യും. അങ്ങനെ ചർമ്മം കൂടുതൽ സോഫ്റ്റും യുവത്വം തുളുമ്പുന്നതുമായി തീരുന്നു.
ഐ മാസ്ക് തയ്യാറാക്കേണ്ട വിധം
തൈരിൽ നാരങ്ങ നീര് കൂടി കലർത്തുന്നത് വളരെ ഫലപ്രദമായിരിക്കും. നാരങ്ങ പാടുകൾ നീക്കം ചെയ്യുമ്പോൾ തൈര് ചർമ്മത്തെ പോഷിപ്പിക്കുന്നു.
അൽപം തൈരിലേയ്ക്ക് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിക്കാം. ഇതിളക്കി യോജിപ്പിച്ചെടുക്കാം. ഒരു പഞ്ഞി ഈ മിശ്രിതത്തിൽ മുക്കി കണ്ണിനു ചുറ്റും പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ഉപയോഗിച്ച ഉടൻ വെയിലത്തിറങ്ങാതെ ശ്രദ്ധിക്കാം.
ഈ മാസ്ക് കഴുകി കളഞ്ഞതിനു ശേഷം വെള്ളരി കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞത് കണ്ണിനു മുകളിൽ വയ്ക്കാം. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് വളരെ വേഗം മാറ്റങ്ങൾ ഉണ്ടാകുന്നതിന് സഹായിക്കും.
/indian-express-malayalam/media/media_files/2025/04/02/FsCzpa6NzKTnzsTE2LCA.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഡയറൂറ്റിക് ആയി പ്രവർത്തിക്കുന്ന ആഹാരങ്ങൾ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം. തണ്ണിമത്തൻ, സെലറി, വെള്ളരി പോലെയുള്ളവ ഇതിന് ഉദാഹരമാണ്. ജങ്ക്ഫുഡുകൾ പ്രധാനമായും കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാം. മധുരപലഹാരങ്ങൾ, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയ്ക്കു പകരം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ സമീകൃതമായ ആഹാരശൈലി പിന്തുടരാം.
ഉപ്പിൻ്റെ അമിതമായ ഉപയോഗം കുറയ്ക്കാം. ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്കു പകരം വെള്ളം, പഴങ്ങൾ കൊണ്ടുള്ള ജ്യൂസ് എന്നിവ ഉൾപ്പെടുത്താം. 8 ഗ്ലാസ് മുതൽ 10 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കേണ്ടതുണ്ട്. ഇത് കണ്ണിനു മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാകുന്നു. ഭക്ഷണക്രമത്തിൽ ആവശ്യ ഫാറ്റി ആസിഡുകളും, വിറ്റാമിനുകളും ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ ഇ തുടങ്ങിയവ പ്രധാനമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.