നീണ്ട യാത്രയ്ക്ക് ശേഷം അലസത അനുഭവപ്പെടുന്നത് സാധാരണമാണ്, പക്ഷേ മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന് ഇടയാക്കും. മേക്കപ്പ് ചർമ്മസംരക്ഷണത്തിന്റെ ഒരു ഭാഗമാണ്, അത് നീക്കംചെയ്യുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ ചർമ്മത്തെ പ്രതികൂലമായി ബാധിക്കാം. മേക്കപ്പ് ശ്രദ്ധയോടെ ഇടുന്നതുപോലെ അത് നീക്കം ചെയ്യുന്നതും പഠിക്കണം.
മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചർമ്മത്തിൽ കേടുപാടുകൾ വരുത്തും. “ചർമ്മത്തിൽ നിന്ന് രാസവസ്തുക്കളും ദോഷകരമായ വസ്തുക്കളും തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ നേരം മേക്കപ്പ് സൂക്ഷിക്കുന്നത് ചർമ്മത്തിന് ദോഷകരമാണ്,” ജാപ്പനീസ് ബ്യൂട്ടി ബ്രാൻഡായ ഡിഎച്ച്സിയുടെ സീനിയർ മാനേജർ ഫുമി മനാബെ പറഞ്ഞു.
മേക്കപ്പ് നീക്കം ചെയ്യുന്നതിനായി മേക്കപ്പ് റിമൂവറോ അതോ ഓയിലോ തിരഞ്ഞെടുക്കുന്നത് പ്രശ്നമല്ല. ശരിയായ രീതിയിൽ ചെയ്യുന്നില്ലെങ്കിൽ, ഒന്നും ചെയ്യാത്തതിനു തുല്യമാണ്, മേക്കപ്പ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ശ്രദ്ധിക്കേണ്ടത്
മൃദുവായി തടവുക
തിരുമ്മുക, ചർമ്മം വലിക്കുക, അമർത്തി തടവുക എന്നിവയൊക്കെ മേക്കപ്പ് നീക്കം ചെയ്യുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ്. ഇവ ചർമ്മത്തെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും സാരമായി ബാധിക്കും. അതിനാൽ മേക്കപ്പ് വളരെ പതുക്കെ നീക്കം ചെയ്യുക.
ക്ലെൻസർ ഉപയോഗിക്കുക
ആദ്യം ക്ലെൻസർ ഉപയോഗിക്കുക. എണ്ണ അടിസ്ഥാനമാക്കിയ മേക്കപ്പ് ക്ലെൻസർ തിരഞ്ഞെടുക്കുക, 10-15 സെക്കന്റ് മസാജ് ചെയ്യുമ്പോൾ ലിപ്സ്റ്റിക്ക് ഉൾപ്പെടെ മുഖത്തെ മേക്കപ്പ് ശരിയായി നീക്കംചെയ്യപ്പെടും. കഴുത്തിലും ഇതേ രീതിയിൽ ചെയ്യുക.
മുഖം കഴുകി അവസാനിപ്പിക്കുക
മേക്കപ്പ് നീക്കം ചെയ്യുമ്പോഴുള്ള അവസാന ഘട്ടം വെള്ളത്തിൽ മുഖം കഴുകുക എന്നതാണ്. കഴിയുമെങ്കിൽ, മുഖത്ത് ഹോട് ടവൽ കുറച്ച് മിനിറ്റ് വയ്ക്കുക, കാരണം ഇത് അവശേഷിക്കുന്ന അഴുക്കും മേക്കപ്പും കാരണം അടഞ്ഞിരിക്കുന്ന സുഷിരങ്ങൾ തുറക്കാൻ സഹായിക്കും.
ഒഴിവാക്കേണ്ട കാര്യങ്ങൾ
മേക്കപ്പോടു കൂടി ഉറങ്ങരുത്
ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് നീക്കം ചെയ്തുവെന്ന് ഉറപ്പാക്കുക. ഇത് ചെയ്തില്ലെങ്കിൽ ചർമ്മത്തെ വരണ്ടതും, മറ്റു ചർമ്മ പ്രശ്നങ്ങളിലേയ്ക്കും നയിച്ചേക്കാം.
വെറ്റ് വൈപ്പുകളെ ആശ്രയിക്കരുത്
മേക്കപ്പ് നീക്കം ചെയ്യുന്ന വെറ്റ് വൈപ്പുകൾ വിപണിയിൽ ധാരാളമുണ്ട്, അവ പ്രക്രിയ എളുപ്പവും വേഗവുമാക്കുന്നുവെന്ന് മിക്കവരും വിശ്വസിക്കുന്നു. വെറ്റ് വൈപ്പ് ഉപയോഗിച്ച് കുറച്ച് മേക്കപ്പ് നീക്കം ചെയ്യാൻ സാധിക്കും, എന്നാൽ മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യാൻ ഇത് ആശ്രയിക്കരുത്.
മോയ്സ്ച്യുറൈസ് ചെയ്യാൻ മറക്കരുത്
ചില മേക്കപ്പ് റിമൂവറുകൾ ചർമ്മത്തെ വരണ്ടതാക്കും. മേക്കപ്പ് നീക്കം ചെയ്തശേഷം ചുണ്ടുകളിൽ ലിപ് ബാം പുരട്ടുക, ഹൈഡ്രേറ്റിംഗ് ഐ ക്രീം ഉപയോഗിക്കുക.
Read More: സിംപിളായി ഒരുങ്ങാം, മേക്കപ്പ് ടിപ്സുമായി മാധുരി ദീക്ഷിത്; വീഡിയോ