രാത്രിയിൽ ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? വന്ധ്യതയ്ക്ക് കാരണമാകും

പുകവലിയും മദ്യപാനവും ചില പാരിസ്ഥിതിക ഘടകങ്ങളും വന്ധ്യതയ്‌ക്ക് കാരണമാകും. എന്നാൽ, സമീപകാല പഠനങ്ങളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉപയോഗം വഴി വന്ധ്യതയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുതലാണ്. പഠനമനുസരിച്ച് രാത്രി ദീർഘനേരം സ്‌മാർട്ട്‌ഫോണും ടാബ്‌ലെറ്റും ഉപയോഗിക്കുന്നത് ബീജങ്ങളുടെ ചലനശേഷിയെ അടക്കം ബാധിക്കും

രാത്രിയിൽ ബെഡ്‌റൂമിൽ പോലും മൊബെെൽ ഫോൺ, ലാപ്‌ടോപ്പ്, ടാബ് എന്നിവ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. എന്നാൽ, ഇതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണെന്നാണ് പഠനം. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ രാത്രിയിൽ ദീർഘനേരം ഉപയോഗിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. പ്രത്യേകിച്ച് പുരുഷൻമാരിൽ ഇത് വന്ധ്യതയ്ക്ക് കാരണമാകുന്നു.

‘SLEEP 2020’ എന്ന വെർച്വൽ മീറ്റിങ്ങിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. മൊബെെൽ ഫോൺ അടക്കമുള്ള ഡിജിറ്റൽ ഡിവെെസുകളിൽ നിന്നുള്ള വെളിച്ചം പുരുഷ ഹോർമോണുകളെ സ്വാധീനിക്കും. രാത്രി ഏറെ വെെകി ഈ വെളിച്ചം സ്വീകരിക്കുന്നത് ശുക്ലത്തിന്റെ ഗുണനിലവാരം കുറയ്ക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, സാധാരണ ജനസംഖ്യയിൽ വന്ധ്യതയുടെ വ്യാപനം 15 മുതൽ 20 ശതമാനം വരെയാണ്. ഇന്ത്യയിൽ പുരുഷ വന്ധ്യതയുടെ വ്യാപ്തി 23 ശതമാനമാണ്.

Read Also: ജെസ്‌നയുടെ തിരോധാനം: ഹെെക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി

പുകവലിയും മദ്യപാനവും ചില പാരിസ്ഥിതിക ഘടകങ്ങളും വന്ധ്യതയ്‌ക്ക് കാരണമാകും. എന്നാൽ, സമീപകാല പഠനങ്ങളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഉപയോഗം വഴി വന്ധ്യതയിലേക്ക് എത്തുന്നവരുടെ എണ്ണം കൂടുതലാണ്. പഠനമനുസരിച്ച് രാത്രി ദീർഘനേരം സ്‌മാർട്ട്‌ഫോണും ടാബ്‌ലെറ്റും ഉപയോഗിക്കുന്നത് ബീജങ്ങളുടെ ചലനശേഷി, ശുക്ല ചലനശേഷി, ശുക്ല സാന്ദ്രത എന്നിവ കുറയ്‌ക്കുന്നു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന ഹ്രസ്വ-തരംഗദൈർഘ്യ പ്രകാശം ശുക്ലത്തെ നിർജീവമാക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇലക്‌ട്രോണിക്‌സ് ഡിവെെസുകളിൽ നിന്നുള്ള പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും എന്നുമാത്രമല്ല ശുക്ലത്തെ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് തടയാനും അതുവഴി പുരുഷ വന്ധ്യതാ നിരക്ക് വർധിക്കാനും കാരണമാകും. അതേസമയം, രാത്രി കൂടുതൽ ഉറങ്ങുന്നത് ബീജങ്ങളുടെ എണ്ണവും ചലനവേഗതയും കൂട്ടും.

ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. വ്യക്തിയുടെ ഡിഎൻഎയ്ക്ക് ദോഷം ചെയ്യും. കോശങ്ങൾ സ്വന്തമായി വീണ്ടെടുക്കാനുള്ള കഴിവ് നഷ്ടപ്പെടും.

രാത്രി ഒരുപാട് സമയം ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതാണ് കൂടുതൽ ആരോഗ്യത്തിനു നല്ലത്. രാത്രി ഉറങ്ങാൻ ബെഡിലേക്ക് പോകുന്നതിനു കുറച്ച് മണിക്കൂറുകൾക്ക് മുൻപ് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ദോഷം ചെയ്യില്ല. രാത്രി നല്ല ഉറക്കം ലഭിക്കേണ്ടത് ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. രാത്രിയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനു അടിമകളാണ് നിങ്ങൾ എങ്കിൽ അത് കുറയ്‌ക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Late night use of electronic media devices causes male infertility

Next Story
പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും കഴിക്കാമോ? ലോകാരോഗ്യ സംഘടന പറയുന്നത് എന്ത്?bird flu, chicken, eggs,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com