/indian-express-malayalam/media/media_files/uploads/2023/10/laser-hair-removal-treatment.jpg)
Photo: Freepik
ലേസർ വഴിയുള്ള ഹെയർ റിമൂവലിന് ഇന്ന് വളരെയധികം ജനപ്രീതിയുണ്ട്. ഫോർച്യൂൺ ബിസിനസ്സ് സ്ഥിതി വിവരക്കണക്കുകൾ പ്രകാരം 2023ൽ ഇതിന്റെ ആഗോള വിപണി മൂല്യം 10,047.3 ദശലക്ഷം ഡോളറാണ്. 2030വരെ പ്രതിവർഷം 17 ശതമാനത്തിലധികം വളർച്ചയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. അമിത രോമ വളർച്ചമൂലം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് ലേസർ ചികിത്സ കൊണ്ടു വരുന്നത്. ലേസർ ലൈറ്റ് ഉപയോഗിച്ചാണ് ഈ ചികിത്സ നടത്തുന്നത്.
അതേസമയം, ലേസർ ഹെയർ ചികിത്സയെപ്പറ്റി ഒട്ടനവധി മിഥ്യാധാരണകളും നമുക്ക് ചുറ്റുമുണ്ട്. യഥാർത്ഥത്തിൽ ലേസർ വഴി മുടിനീക്കം ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആ സമയം വേദന ഉണ്ടാകുമോ?എന്താണ് ഇതിന്റെ നേട്ടങ്ങൾ? ലേസർ ചികിത്സയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു വിദഗ്ധർ ഉത്തരം നൽകുന്നു.
- ലേസർ ചികിത്സ രോമ വളർച്ചയെ തടയുന്നതിന് പെട്ടെന്നുള്ള പരിഹാരമാണ്!
യഥാർത്ഥത്തിൽ, ലേസർ ചികിത്സ രോമ വളർച്ചയെ തടയുന്നതിന് പെട്ടെന്നുള്ള പരിഹാരമല്ല. ഹെയർ റിമൂവലിന് അതിന്റെ പൂർണ്ണമായ ഫലം നൽകുന്നതിന് ഒന്നിലധികം സെഷനുകൾ ആവശ്യമാണ്. "ഓരോ ചികിത്സയും രോമത്തിന്റെ വളർച്ചാ ഘട്ടത്തിൽ തന്നെ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു. പുതുതായി വളരുന്നവയെ പിന്നീട് ഇല്ലാതാക്കാൻ സജീവമായി തുടർന്നുള്ള സെഷനുകളും എടുക്കേണ്ടതുണ്ട്," ദി എസ്തറ്റിക്ക് ക്ലിനിക്കിലെ ഡെർമറ്റോ സർജൻ ഡോ.റിങ്കി കപൂർ വിശദീകരിച്ചു.
2. ലേസർ അമിത രോമ വളർച്ചയ്ക്ക് ശാശ്വത പരിഹാരമാണ്!
"ദീർഘകാലത്തേക്ക് ആശ്വാസം തരുന്നു എന്നതിന് അപ്പുറം അതൊരു ശാശ്വതമായ പരിഹാരമല്ല. പൂർണ്ണമായും രോമ വളർച്ചയെ തടയാനുമാകില്ല," കെയർ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റായ ഡോ. സ്വപ്ന പ്രിയ പറയുന്നു. മികച്ച ഫലത്തിന് ഡോക്ടർ നിർദ്ദേശിക്കുന്ന ഷെഡ്യൂളുകളും ചികിത്സാ ശുപാർശകളും പിന്തുടരേണ്ടതുണ്ട്.
3. ലേസർ ചികിത്സ വേദനാജനകമാണോ?
വ്യക്തികൾക്ക് അനുസരിച്ച് ഇതിൽ മാറ്റമുണ്ട് എന്നാണ് ഡോ. പ്രിയയും ഡോ. കപൂറും ഇതിനെപ്പറ്റി പറയുന്നത്. സാധാരണ രോഗികൾക്കിടയിൽ ലേസർ ചികിത്സാ സമയങ്ങളിൽ നേരിയ വേദന ഉണ്ടാകാറുണ്ട്. വാക്സ് ചെയ്യുന്നത്ര വേദനയില്ല എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. നമ്പിങ് ക്രീമുകളോ കൂളിംഗ് ഉപകരണങ്ങളോ വഴി ഈ അസ്വസ്ഥതകൾ ഒരു പരിധിവരെ കുറക്കാൻ സാധിക്കും.
4. ലേസർ ചികിത്സ പാർശ്വഫലങ്ങൾ ഉണ്ടാക്കുമോ?
പരിചയ സമ്പന്നരായ പ്രൊഫഷണലുകൾ എഫ് ഡി ഐ അംഗീകൃത ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സ നടത്തുമ്പോൾ അതിന്റെ ദൂഷ്യ ഫലങ്ങൾ പരമാവധി കുറഞ്ഞിരിക്കും. ശരിയായ ചികിത്സാ മുന്നൊരുക്കങ്ങളും മറ്റും പാർശ്വ ഫലങ്ങൾ കുറക്കുന്നു. ത്വക്കിലെ ചുവന്ന നിറവും വീക്കവും പോലുള്ള താൽക്കാലിക പ്രശ്നങ്ങൾ മാത്രമാണ് സാധാരണയായി ഉണ്ടാകാറുള്ളത്.
5. ലേസർ ചികിത്സ കൂടുതൽ രോമങ്ങൾ വളരുന്നതിന് കാരണമാകുന്നുണ്ടോ?
"ലേസർ വഴി രോമം നീക്കം ചെയ്യുന്നത് കാലക്രമേണ രോമങ്ങൾ കുറക്കുകയും രോമം നേർത്താക്കുകയുമാണ് ചെയ്യുന്നത്," ഡോ പ്രിയ വിശദീകരിച്ചു.
6. ചില സ്കിൻ ടൈപ്പ് ആളുകളിൽ മാത്രമേ ലേസർ ചികിത്സ സാധ്യമാകൂ!
സാങ്കേതിക വിദ്യകൾ ഇന്ന് ലേസർ ചികിത്സയെ വിവിധ സ്കിൻ ടോണുകൾക്ക് അനുയോജ്യമാക്കി കൊണ്ട് പുതിയ ചികിത്സാ മാതൃകൾ നിർമിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
7. ലേസർ ചികിത്സ റേഡിയേഷൻ ഉണ്ടാക്കുമോ?
എഫ്ഡിഐ മാർഗ്ഗനിർദ്ദേശം ചെയ്ത തരത്തിൽ ലേസർ ചികിത്സ വഴി രോമങ്ങൾ നീക്കം ചെയ്യുന്നത് വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ദോഷകരമായ വികിരണങ്ങൾ ഒന്നും തന്നെ ചികിത്സാ സമയത്ത് പുറപ്പെടുവിക്കുന്നില്ല.
8. സ്ത്രീകൾക്ക് മാത്രമാണോ ലേസർ ചികിത്സ?
രോമങ്ങൾ നീക്കം ചെയ്യുന്നതിൽ യാതൊരു ലിംഗ വ്യത്യാസവും ഇല്ല. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഫലപ്രദമാണ് ഈ ചികിത്സ.
9. ലേസർ ചികിത്സ ശരീരത്തിൽ പൊള്ളലുണ്ടാക്കുമോ?
എല്ലാവരും ലേസർ എന്ന് കേൾക്കുമ്പോൾ പൊള്ളലിനെപ്പറ്റിയാണ് ചിന്തിക്കുന്നത്. രോമം നീക്കം ചെയ്യുമ്പോൾ പൊള്ളലുണ്ടാകുന്നത് അപൂർവമാണ് എന്നാണ് ഡോക്ടർ കപൂർ പറയുന്നത്. അതൊരു സാധാരണ പാർശ്വഫലമാണ്. മാത്രമല്ല വളരെ കുറച്ചു സമയം മാത്രമേ അത് നിൽനിൽക്കുന്നുമുള്ളൂ. ചുവപ്പ് നിറമോ ചർമ്മത്തിൽ വീക്കമോ ആയാണ് അത് കാണപ്പെടുന്നത്. ഒരുപാട് കാലം ട്രീറ്റ്‌മെന്റ് ചെയ്യുന്നത് ചർമ്മത്തിന് ഗുണങ്ങൾ ഉണ്ടാക്കുമെങ്കിലും ചെറിയ പാർശ്വഫലങ്ങളും ഉണ്ടെന്നാണ് ഡോ പ്രിയ അഭിപ്രായപ്പെടുന്നത്.
"ചികിത്സയെടുത്ത ഭാഗത്തെ പിഗ്മെന്റ് മാറ്റമാണ് സാധ്യമായ ഒരു പാർശ്വഫലം. ചില സന്ദർഭങ്ങളിൽ, ചികിത്സയ്ക്ക് ശേഷം ഹൈപ്പർപിഗ്മെന്റേഷൻ (ചർമ്മം കറുക്കുക) അല്ലെങ്കിൽ ഹൈപ്പോപിഗ്മെന്റേഷൻ (ചർമ്മം വെളുക്കുക) എന്നിവ സംഭവിക്കാം," ഡോ. പ്രിയ കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us