Latest News

ഓസ്‌കര്‍ പുരസ്‌കാരത്തിന് ലേഡി ഗാഗ എത്തിയത് 200 കോടി രൂപയുടെ മാലയണിഞ്ഞ്

1962ല്‍ ഓഡ്രെ ഹെപ്ബണ്‍ അണിഞ്ഞ മാലയാണ് ലേഡി ഗാഗ കഴുത്തിലണിഞ്ഞത്

ഗ്രാമിക്കു പിന്നാലെ ഓസ്കറിലും നേട്ടം കൊയ്ത് ലേഡി ഗാഗ. എ സ്റ്റാർ ഈസ് ബോൺ എന്ന ചിത്രത്തിലെ ഷാലോ എന്ന ഗാനത്തിനാണ് ഗാഗയ്ക്ക് ഓസ്കര്‍ ലഭിച്ചത്. ഡോൾബി തിയേറ്ററിൽ ഗാഗയും ബ്രാഡ്‌ലി കൂപ്പറും ചേർന്ന് ഷാലോ ആലപിക്കുകയും ചെയ്തു.

അലക്സാണ്ടര്‍ മക്വീന്റെ കറുത്ത ഗൗണ്‍ ധരിച്ചാണ് ഗാഗ ഓസ്കര്‍ വേദിയിലെത്തിയത്. ബ്രിട്ടീഷ് നടിയും മോഡലും ആയിരുന്ന ഓഡ്രെ ഹെപ്ബണിനെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് ഗാഗ എത്തിയത്. കൂടാതെ 1962ല്‍ ഹെപ്ബണ്‍ അണിഞ്ഞ ഒരു അത്യാഡംബര മാലയും ഗാഗയുടെ കഴുത്തിലുണ്ടായിരുന്നു. 1961ല്‍ പുറത്തിറങ്ങിയ ‘ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഈ മാല അണിഞ്ഞ് ഓഡ്രെ പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്നീട് ടിഫാനി വജ്രം എന്ന് അറിയപ്പെട്ട മാല 128.54 കാരറ്റ് മഞ്ഞ വജ്രമാണ്. ചരിത്രത്തില്‍ വളരെ വിരളമായി മാത്രം ധരിക്കപ്പെട്ടിട്ടുളള ഈ മാല ഓഡ്രെ മാത്രമാണ് മുമ്പ് അണിഞ്ഞിരുന്നത്. ഇതിന് ശേഷമാണ് ഗാഗ അണിയുന്നത്. ആദ്യമായാണ് ഒരു പുരസ്കാര വേദിയില്‍ ഈ മാല അണിയുന്നത്. 30,000,000 അമേരിക്കന്‍ ഡോളറാണ് മാലയുടെ മൂല്യം കണക്കാക്കുന്നത്. അതായത് 2,12,98,50,000 രൂപ.

വികാരനിര്‍ഭരമായായിരുന്നു ലേഡി ഗാഗ പുരസ്കാര വേദിയില്‍ സംസാരിച്ചത്. ”ഈ സന്ദർഭത്തിൽ എന്താണു പറയേണ്ടതെന്ന് അറിയില്ല. ഷാലോയുടെ വിജയം എന്നത് കേവല വിജയം എന്നതിനുപരി സമർപ്പണത്തിന്റേതു കൂടിയാണ്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അത് നേടിയെടുക്കുന്നതിനായി പോരാടുക. വിജയം സുനിശ്ചിതമാണ്.’ ലേഡി ഗാഗ പറഞ്ഞു.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Lady gaga wore rs 200 crore audrey hepburn necklace to oscars

Next Story
ഓസ്കർ റെഡ്കാർപെറ്റ്: കൈയ്യടി വാങ്ങി ലേഡി ഗാഗയും ജെന്നിഫർ ലോപ്പസും സറാഹയും
The moderation of comments is automated and not cleared manually by malayalam.indianexpress.com