നാലു ദിവസം മുൻപായിരുന്നു മലയാളത്തിന്റെ സ്വന്തം കടുംബനായകൻ കുഞ്ചാക്കോ ബോബന്റെ 44-ാം ജന്മദിനം. ആരാധകരും വീട്ടുകാരും സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ജന്മദിനം അങ്ങ് ആഘോഷമായി കൊണ്ടാടി. പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർ തനിക്കായി ഒരുക്കിയ വെറൈറ്റി കേക്കുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
ചാക്കോച്ചനും മകൻ ഇസയും തമ്മിലുള്ള ആത്മബന്ധം തീമാക്കി വരുന്ന കേക്ക് ഒരുക്കിയത് പ്രിയയാണ്. കൊച്ചിയിലെ ഷുഗർബൗൾ ബേക്കേഴ്സ് ആണ് പ്രിയയുടെ നിർദ്ദേശപ്രകാരം കേക്ക് ഡിസൈൻ ചെയ്ത് നൽകിയത്.
ചാക്കോച്ചന്റെ സിനിമയിലെയും ജീവിതത്തിലെയും നാഴികക്കല്ലുകളെ ഓർമിപ്പിക്കുന്ന കേക്കാണ് ആരാധകർ താരത്തിന് ഏകിയത്. അതേസമയം, വീട്ടിലെ ഫിറ്റ്നസ് പ്രേമിയ്ക്ക് സഹോദരി നൽകിയ കേക്ക് അതിന്റെ ഡിസൈൻ കൊണ്ട് തന്നെ ശ്രദ്ധ കവരുന്നതായിരുന്നു.
Read more: കേക്കാണ് താരം; അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന വെറൈറ്റി കേക്കുകൾ
അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook