ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടു തന്നെ ചർമ്മത്തെ നല്ല രീതിയിൽ പരിപാലിക്കുക എന്നത് മാറ്റി നിർത്താനാകാത്ത കാര്യമാണ്. ഭക്ഷണം, സ്ട്രെസ്, ഉറക്കം, ചർമ്മത്തിന്റെ സ്വഭാവമനുസരിച്ചുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുക അങ്ങനെ ചർമ്മത്തിന്റെ ആരോഗ്യം വിവിധ കാര്യങ്ങളെ ആശ്രയിച്ചാണുള്ളത്. തിളക്കവും ആരോഗ്യവുമാർന്ന് ചർമ്മം നിങ്ങൾക്കു വേണമെങ്കിൽ നടി കൃതി സാനോണിന്റെ മോണിങ്ങ് സ്‌കിൻ കെയർ റൂട്ടീനൊന്ന് പരീക്ഷിച്ച് നോക്കൂ.
“എന്റെ ചർമ്മത്തിന് ഇണങ്ങിയ ഉത്പന്നങ്ങളാണ് ഞാൻ റൂട്ടിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപോലെ നിങ്ങളുടെ ചർമ്മത്തിനു ചേരുന്ന ഉത്പ്പന്നങ്ങൾ ഏതെന്നു കണ്ടുപിടിക്കുക” കൃതി പറയുന്നു.
രാവിലെ എഴുന്നേൽക്കുമ്പോൾ കൃതി എങ്ങനെയാണ് ചർമ്മം പരിപാലിക്കുന്നതെന്ന് നോക്കാം:
ഫെയ്‌സ് മാസ്‌ക്ക്:
നിങ്ങളുടെ ചർമ്മം രാവിലെ തന്നെ വളരെയധികം ഹൈഡ്രേറ്റടായി നിലനിർത്താൻ ശ്രമിക്കുക. വീടിനു പുറത്തിറങ്ങുന്ന സമയത്ത് സൂര്യ രശ്‌മികൾ ചർമ്മത്തിൽ ഏൽക്കുന്നതു കൊണ്ട് കരിവാളിപ്പ് വരാനും സാധ്യതയുണ്ട്. അതുകൊണ്ട് അതിനനുസരിച്ചുള്ള മാസ്‌ക്ക് വേണം തിരഞ്ഞെടുക്കാൻ.ചൂടുള്ള നാരങ്ങ വെള്ളമാണ് ചർമ്മവും ശരീരവും ഹൈഡ്രേറ്റടായി നിലനിർത്താൻ കൃതി കുടിക്കുന്നത്. ചർമ്മത്തിനു ചേരുന്ന മാസ്‌ക്കിട്ട ശേഷം മുഖം കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് ചെറുതായി ഒപ്പികൊടുക്കണമെന്നും കൃതി പറഞ്ഞു.
ടോണർ:
നിയാസിനമൈഡ് അധികമായുള്ള ടോണറാണ് കൃതി ഉപയോഗിക്കുന്നത്. മുഖ കുരു, കരിവാളിപ്പ് എന്നിവയിൽ നിന്നെല്ലാം ഇതു സംരക്ഷിക്കുന്നു.
വൈറ്റമിൻ സി സെറം:
എല്ലാ ദിവസവും രാവിലെ കൃതി മുടങ്ങാതെ ചർമ്മത്തിൽ പുരട്ടുന്ന ഒന്നാണ് വൈറ്റമിൻ സി സെറം. ചർമ്മത്തിനു തിളക്കം നൽകാനും, വെയിൽ നിന്നും സംരക്ഷണമേകാനും ഇതു സഹായിക്കുന്നു.
മോയ്‌ചറൈസർ:
എസ്‌പിഎഫ് (സൺസ്ക്രീം) എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് കൃതി പറയുന്നു. മോയ്‌ചറൈസറും സൺസ്‌ക്രീമും ഒന്നിച്ചുള്ള ഉത്പന്നമാണ് താരം ഉപയോഗിക്കുന്നത്.
ലിപ് ബാം:
ചുരുണ്ടുകൾ വരണ്ടിരിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് കൃതി പറയുന്നു. സ്‌കിൻ കെയർ റൂട്ടിനിൽ ലിപ് ബാമും ഉൾപ്പെടുത്തണമെന്ന് താരം പറഞ്ഞു.